'ഈ കാടിനടിയില്‍ ഒരു പുഴയുണ്ട്, വരും തലമുറക്കായെങ്കിലും സംരക്ഷിക്കണം
മീനങ്ങാടി: ഇതൊരു പുഴയാണ്, കാട്ടുചെടികള്‍ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊളവയല്‍ ചെറിയ പുഴ. പുഴയോ, വെള്ളമോ കാണാത്ത വിധം ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന പായലുകളും പാഴ്‌ചെടികളും നിറഞ്ഞിട്ടും പുഴയുടെ വീണ്ടെടുപ്പിന് യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
പുഴയോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ ഇതില്‍ ഇറങ്ങാന്‍ കഴിയാത്ത വിധം കാട് നിറഞ്ഞിരിക്കുകയാണ്. പുഴയിലൂടെ ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെയുള്ളവ ഈ ഭാഗങ്ങളില്‍ കെട്ടി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. നെന്മേനി നാല് സെന്റ് കോളനിയോട് ചേര്‍ന്നൊഴുകുന്ന ഈ ചെറിയ പുഴയില്‍ വെള്ളമൊഴുകാതെ കിടന്നാല്‍ കൊതുകുകളും കൂത്താടികളും നിറഞ്ഞ് പകര്‍ച്ച വ്യാധികള്‍ക്കിടയാക്കുമെന്ന് കോളനിക്കാര്‍ പറയുന്നു.
മണ്ണ് വീണ് ഇടുങ്ങിയ പുഴയിലെ പായലുകളും കാടും നീക്കി പുഴ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. 40 കുടുംബങ്ങള്‍ താമസിക്കുന്ന നെന്മേനി നാല് സെന്റ് കോളനിയില്‍ മഴ ശക്തമാവുന്നതോടെ വെള്ളം കയറുന്നതിനാല്‍ പുഴയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി പുഴ സംരക്ഷണത്തിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നാണ് കോളനിക്കാരുടെ ആവശ്യം. കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും വെള്ളമില്ലാതെ ജില്ലയില്‍ ദുരിതമേറുമ്പോഴാണ് പുഴ ആര്‍ക്കും ഉപകാരപ്പെടാതെ കൊതുകുളുടെ പ്രജനന കേന്ദ്രമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."