വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: ബില്ല് ഈയാഴ്ച സഭയില്‍
തിരുവനന്തപുരം: അനുമതി പത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വ്യവസായം തുടങ്ങാന്‍ വഴിയൊരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ബില്ല് ഈയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.
കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019 എന്നാണ് പുതിയ നിയമത്തിന്റെ പേര്. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ബില്ല് അവതരിപ്പിക്കും. ഈ സമ്മേളന കാലയളവില്‍ തന്നെ പാസാക്കുകയും ചെയ്യും.
സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) വ്യവസായം തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
ഒരു സാക്ഷ്യപത്രം മാത്രം നല്‍കി 10 കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായം തുടങ്ങാം.
വ്യവസായ സംരംഭം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും മൂന്നു വര്‍ഷത്തിനു ശേഷം പൂര്‍ത്തിയാക്കിയാല്‍ മതി.
മന്ത്രിസഭ അംഗീകരിച്ച ഈ നിയമം നിര്‍മിക്കുന്നതിനുള്ള ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."