HOME
DETAILS

''വെടിവച്ചുകൊന്നാല്‍ ആശയം ഇല്ലാതാകില്ല''; മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടിയില്‍ വിമര്‍ശനവുമായി ബിനീഷ് കോടിയേരി

  
backup
October 29 2019 | 17:10 PM

bineesh-kodiyeri-mlames-police-action

പാലക്കാട്: ജില്ലയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലിസ് നടപടിയില്‍ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലിസ് നടപടിക്കെതിരേ വിമര്‍ശനവുമായി ബിനീഷ് രംഗത്ത് വന്നിരിക്കുന്നത്.

മാവോയിസ്റ്റ് ആശയമായ ഉന്‍മൂലന സിദ്ധാന്തം പൂര്‍ണമായി തള്ളിക്കളയുന്നുവെങ്കിലും മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത്‌കൊണ്ട് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള കാരണമായി അതിനെ കരുതരുത് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. മാവോയിസ്റ്റുകള്‍ ഒരുദിവസം കൊണ്ട് പൊടുന്നനെ ഉടലെടുത്തതല്ലെന്നും അതിന് നീണ്ടകാലത്തെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവോയിസ്‌റ് ആശയങ്ങളെ പൂര്‍ണ്ണമായി
തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതില്‍ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേര്‍ത്ത് പറയുന്നു മാവോയിസ്‌റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..
ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .
മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.
അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍
സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു ..
കൊല്ലപ്പെട്ടവര്‍ക് ഒരു പിടി രക്തപുഷ്പങ്ങള്‍ ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago