HOME
DETAILS
MAL
ജിഫ്രി തങ്ങള്‍ മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റു
backup
November 20 2018 | 03:11 AM
മഞ്ചേശ്വരം: മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനമേറ്റു.
ഇന്നലെ പൊസോട്ട് ഹസ്രത്ത് ഫഖീര്‍ സാഹിബ് വലിയുല്ലാഹി മഖാം പരിസരത്ത് നടന്ന ചടങ്ങിലാണ് തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്തത്. ചടങ്ങില്‍ സയ്യിദ് അത്താഹുള്ള തങ്ങള്‍ മഞ്ചേശ്വരം അധ്യക്ഷനായി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി, ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സംയുക്ത ജമാഅത്ത് പരിധിയിലെ 14 അംഗ ജമാഅത്തുകളിലെ കമ്മിറ്റി ഭാരവാഹികളും മുദരീസുമാര് ഖത്തീബുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."