ബഗ്ദാദിയുടെ ഡി.എന്‍.എ ടെസ്റ്റിന് ഉപയോഗിച്ചത് മോഷ്ടിച്ച അടിവസ്ത്രം
വാഷിങ്ടണ്‍: ഐ.എസ് തലവന്‍ ബഗ്ദാദി യു.എസ് സൈനിക നടപടിയ്ക്കിടെ സ്വയം പൊട്ടിത്തെറിച്ചപ്പോള്‍ അയാള്‍ തന്നെയെന്ന് ഉറപ്പാക്കിയത് അടിവസ്ത്രത്തില്‍ നിന്നെടുത്ത ഡി.എന്‍.എ സാംപിളില്‍നിന്ന്. സിറിയന്‍ കുര്‍ദ് ചാരനാണ് അടിവസത്രം മോഷ്ടിച്ച് യു.എസ് സേനക്ക് കൈമാറിയത്. ബഗ്ദാദിയെ ഇല്ലായ്മ ചെയ്ത യു.എസ് നീക്കത്തിലേക്ക് നയിച്ച രഹസ്യ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസിന്റെ(എസ്.ഡി.എഫ്) മുതിര്‍ന്ന ഉപദേശകന്‍ പോലറ്റ് ജാനാണ് പുറത്തുവിട്ടത്.
ബഗ്ദാദിയെ പിന്തുടരാനും അടുത്തുനിന്ന് നിരീക്ഷിക്കാനുമായി മെയ് 15 മുതല്‍ ഞങ്ങള്‍ സി.ഐ.എയുമായി യോജിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പലപ്പോഴും അയാള്‍ തന്റെ താമസസ്ഥലം മാറ്റിക്കൊണ്ടേയിരുന്നു. ബഗ്ദാദിയുടെ അടുത്തുപോകാന്‍ സാധിച്ച ഞങ്ങളുടെ ചാരനാണ് ഡി.എന്‍.എ ടെസ്റ്റിനായി അയാളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചത്, ജാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഒക്ടോബര്‍ 9 മുതല്‍ തുടങ്ങിയ തുര്‍ക്കിയുടെ ആക്രമണമാണ് ബഗ്ദാദിയെ പിടികൂടുന്നത് വൈകിച്ചതെന്നും എസ്.ഡി.എഫിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യു.എസ് സേനക്ക് ബഗ്ദാദിയെ കൊലപ്പെടുത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഗ്ദാദിയുടെ മൃതദേഹം കടലിലൊഴുക്കിയതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."