HOME
DETAILS

ബൈപ്പാസ്‌റോഡിന്റെ ഇരുവശത്തും മാലിന്യ കൂമ്പാരം

  
backup
November 21 2018 | 19:11 PM

%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b6

കോവളം: രൂക്ഷമായ ദുര്‍ഗന്ധം, റോഡിന്റെ ഇരുവശത്തും ചാക്കു കെട്ടുകളില്‍ ഉപേക്ഷിച്ച നിലയില്‍ മാലിന്യ കൂമ്പാരം, മൂക്ക് പൊത്താതെ യാത്രചെയ്യാന്‍ കഴിയാതെ യാത്രക്കാരും, നിര്‍മാണം പുരോഗമിക്കുന്ന കോവളം ബൈപാസിന്റെ അവസ്ഥയാണ് ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള ഗല്‍ഫ് യാത്രക്കാരും സഞ്ചരിക്കുന്നത് കോവളം ബൈപാസിലൂടെയാണ്. അന്തര്‍ദേശീയ ടൂറിസം കേന്ദ്രമായ കോവളത്തെത്തേണ്ടതും ഈ റോഡിലൂടെതന്നെ. പ്രത്യേകിച്ച് ടൂറിസം സീസണ്‍ തുടങ്ങിയതോടെ വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടിലെത്തി കോവളത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയ വേളയില്‍ തലസ്ഥാനത്ത് കാല്കുത്തുന്ന ഇവരെ സ്വാഗതം ചെയ്യുന്നത് റോഡിനിരുവശത്തെയും മാലിന്യകൂമ്പാരവും അസഹ്യമായ ദുര്‍ഗന്ധവുമാണ്.
നഗരത്തിലെ ഇറച്ചി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള ഇറച്ചി, ഭക്ഷണ അവശിഷ്ടമാണ് ചാക്കുകളിലാക്കി റോഡിന്റെ വശങ്ങളില്‍ വലിച്ചെറിയുന്നതില്‍ ഏറെയും. ഈഞ്ചക്കല്‍ മുതല്‍ കോവളം വരെയുള്ള ഭാഗത്താണ് മാലിന്യ നിക്ഷേപത്തെ തുടര്‍ന്നുള്ള ദുര്‍ഗന്ധം രൂക്ഷമായിരിക്കുന്നത്.
ബൈപ്പാസിലെ പാച്ചല്ലൂര്‍, വേങ്കറ, പള്ളിത്തരുവ്, കുമരി ചന്ത, ഈഞ്ചക്കല്‍, കല്ലുമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം. അഴുകിയ മാംസാവശിഷ്ടങ്ങളിള്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം സമീപത്തെ ബസ് സ്റ്റോപ്പില്‍ എത്തുന്നവരും ഇതുവഴി യാത്ര ചെയ്യുന്നവരും കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. തെരുവ് വിളക്കുകളുടെ അഭാവം ഇത്തരക്കാര്‍ക്ക് ഏറെ സഹായകമായിരിക്കുകയാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ബൈപ്പാസില്‍ അറവ് ശാലകളിലെ കോഴിവേസ്റ്റ് ഉള്‍പ്പെടെയുള്ളവ തള്ളുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതായും ചില സാമൂഹ്യവിരുദ്ധരുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്നും ഇത്തരക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ കാമറ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായും നഗരസഭ മേയര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago