വൈദ്യുതിബന്ധം താറുമാറായിട്ട് ആറ് മാസം
തളിപ്പറമ്പ്: ആറ് മാസമായുള്ള വൈദ്യുതി തകരാറ് പരിഹരിക്കാത്തതും ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാത്തതും തളിപ്പറമ്പ് താലൂക്ക് ഭൂരേഖ തഹസില്‍ദാരുടെ ഓഫിസ് പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. ആറുമാസമായി ഭാഗികമായാണ് ഇവിടെ വൈദ്യുതി ലഭിക്കുന്നത്. ഇതുകാരണം ഓഫിസിന്റെ പകുതിയിലേറെ ഭാഗത്തെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുളള കംപ്യൂട്ടറുകളും പ്രിന്ററുകളും പ്രവര്‍ത്തിപ്പിക്കാനും സൗകര്യല്ലാത്തതും ഓഫിസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
ഇത് ഓഫിസിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ജീവനക്കാരെയുമാണ് ദുരിതത്തിലാക്കുന്നത്. തളിപ്പറമ്പ് മിനി സിവില്സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഭൂരേഖ തഹസില്‍ദാരുടെ ഓഫിസിനാണ് ഈ ദുരവസ്ഥ. ഓഫിസിനുവേണ്ടി അനുവദിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും മുകള്‍നിലയിലെ റീസര്‍വേ ഓഫിസിലെത്തിച്ചാണ് ഇപ്പോള്‍ അത്യാവശ്യ ജോലികള്‍ ചെയ്യുന്നത്. മുപ്പതോളം ജീവനക്കാരുള്ള ഓഫിസില്‍ ആവശ്യത്തിന് ഫര്‍ണിച്ചറുകളും ഫയല്‍ സൂക്ഷിക്കുന്നതിനുള്ള അലമാരകളും ഇതുവരെയായി ഒരുക്കിയിട്ടില്ല. 2012 മുതലുള്ള ഫയലുകള്‍ ക്രമപ്പെടുത്തി സൂക്ഷിക്കാനാവാത്തത് കാരണം അപേക്ഷകളില്‍ തീരുമാനമുണ്ടാകുന്നത് വൈകുകയാണ്.
വൈദ്യുതി തകരാറു കാരണം പ്രിന്ററുകള്‍ യഥാക്രമം സ്ഥാപിക്കാത്തതുകൊണ്ട് തീര്‍പ്പായ നിരവധി കേസുകളുടെ സ്കച്ചുകള് നല്‍കാനും സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് എന്‍.ജി.ഒ അസോസിയേഷന് നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി തവണ തഹസില്‍ദാര്‍ക്കും മേല്‍ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്നലെ തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പു നല്‍കിയതായും ഇതിനു തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എന്‍.ജി.ഒ അസോസിയേഷന് ഭാരവാഹികളായ കെ.വി മഹേഷ്, പി.വി വിനോദ്, വി.ആര് സുധീര്‍, കെ. മനോജ്, കെ.വി പ്രശാന്തന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം