പ്രകൃതിദുരന്തങ്ങളില്‍ ഏറെ പ്രയാസപ്പെടുന്നത് ഭിന്നശേഷിക്കാര്‍: ജില്ലാ കലക്ടര്‍
ദുരന്തനിവാരണം: ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലനം തുടങ്ങി
മലപ്പുറം: പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ഏറെ പ്രയാസം അനുഭവിക്കുന്നത് ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവരാണെന്ന് കലക്ടര്‍ അമിത് മീണ പറഞ്ഞു. ഐ.ടി @ സ്‌കൂളില്‍ നടക്കുന്ന ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാറുള്ളത് ജില്ലയിലാണെന്നും അതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായ പരിശീലനം ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഡിസബലിറ്റി പഠനവിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍, കേള്‍വിശക്തി കുറഞ്ഞവര്‍, ചലന പരിമിതിയുള്ളവര്‍, ഭൗതികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ രക്ഷിതാക്കള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ച് പ്രത്യേകമായാണ് പരിശീലന പരിപാടി.പ്രകൃതി ദുരന്തത്തിന്റെ പ്രാഥമിക പഠനങ്ങള്‍, ദുരന്തനിവാരണ മാര്‍ഗങ്ങള്‍, അത്യാഹിത ഘട്ടങ്ങളിലെ പ്രഥമശ്രൂശുഷ തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തില്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ ഒമ്പതാമത്തെ പരിശീലന പരിപാടിയാണ് ജില്ലയില്‍ നടക്കുന്നത്.
പരിപാടിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഡിസബലിറ്റി പഠനവിഭാഗം ഡയറക്ടര്‍ ഡോ.പി.ടിബാബുരാജ് അധ്യക്ഷനായി.
ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, സബ് ജഡ്ജ് മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, സമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫിസര്‍ തസ്‌നീം, സംസ്ഥാന പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.സി മനില, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം കെ. അമൃത, കേരള ഫെഡറേഷന്‍ ബ്ലൈന്‍ഡ് അസോസിയേഷന്‍ അംഗം അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."