HOME
DETAILS

വാളയാര്‍ കേസില്‍ സി.ബി. ഐ അന്വേഷണം ഉടന്‍ വേണ്ട: മാതാപിതാക്കള്‍ക്ക് അപ്പീല്‍ പോകാമെന്ന് ഹൈക്കോടതി: ജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രോസിക്യൂഷന്‍ വാദിച്ചത്, കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്

  
backup
November 01 2019 | 08:11 AM

valayar-case-note-c-b-i-enquiry-01-11-2019

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ വേണ്ടതെന്നും കേസില്‍ മാതാപിതാക്കള്‍ക്ക് അപ്പീല്‍ പോകാമെന്നും അതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധിക്കെതിരേ ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് അപ്പീല്‍ നല്‍കാം. സര്‍ക്കാരിനും അപ്പീല്‍ പോകാമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനും വ്യക്തമാക്കി.

കേസ് ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുന്നുണ്ട്.

അതേ സമയം വാളയാര്‍ പീഡനക്കേസില്‍ പ്രോസിക്യൂഷന്‍ കേസ് ജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല വാദിച്ചതെന്നും സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത രീതിയിലാണ് ഇവര്‍ കേസിനെ സമീപ്പിച്ചതെന്നും വ്യക്തമാക്കുന്ന പോക്‌സോ കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. മൂന്നുപ്രതികളെ വെറുതെ വിട്ട കോടതി വിധിയുടെ പകര്‍പ്പിലാണ് അമ്പേ പരാജയപ്പെട്ട പ്രോസിക്യൂഷന്‍ വാദങ്ങളെ കോടതി തുറന്നു കാണിക്കുന്നത്.
പ്രോസിക്യൂഷന്റേത് മുഴുവന്‍ സാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാഹചര്യത്തെളിവുകളോ, നേരിട്ടുള്ള തെളിവുകളോ ഒന്നുമില്ല. കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

മൂത്തകുട്ടിയുടെ മരണത്തില്‍ അന്വേഷണസംഘത്തിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിവില്ല. ക്ഷതങ്ങള്‍ അണുബാധ മൂലമാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെളിവുകളെല്ലാം അപ്രസക്തമാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ എല്ലാവരും ദുര്‍ബലരായിരുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിക്കാന്‍ സാക്ഷി മൊഴികള്‍ക്കായില്ല.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് നിഗമനങ്ങള്‍ മാത്രമാണ്. തെളിവായ വസ്ത്രങ്ങള്‍ പീഡനസമയത്ത് ധരിച്ചതാണെന്നുപോലും പ്രോസിക്യൂഷന് ഉറപ്പിക്കാനായില്ല. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ലെന്ന് പോക്സോ കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശരിയായ തെളിവില്ലാതെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കാനാവില്ല. കുട്ടിക്കെതിരെ ലൈംഗികാതിക്രമം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ല.
ഡി.വൈ.എസ്.പി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് സാക്ഷികളുടെ മൊഴിയെടുത്തത്. പീഡനം നടന്നതായി പ്രധാനസാക്ഷികള്‍ പോലും ഡി.വൈ.എസ്.പിയോടു പറഞ്ഞില്ല. വി.മധു, എം.മധു, ഇടുക്കി സ്വദേശി ഷിബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.

വാളയാറിലെ ഇളയകുട്ടിയുടെ മരണം ആത്മഹത്യയെന്ന് സ്ഥാപിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചത്. മറ്റ് സാധ്യതകള്‍ അന്വേഷിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്. പ്രതികള്‍ പീഡിപ്പിച്ചതിന് തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago