HOME
DETAILS

കശ്മീരിലെ അവസ്ഥ ഒട്ടും ആശ്വാസ്യമല്ല, മാറ്റം അനിവാര്യം- അംഗലെ മെര്‍ക്കല്‍

  
backup
November 02, 2019 | 3:23 AM

national-situation-of-kashmiri-people-unsustainable-angela-merkel-02-11-2019

ന്യൂഡല്‍ഹി: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരിലെ നിലവിലെ അവസ്ഥ ഒട്ടും ആശ്വസ്യകരമല്ലെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ പ്രദേശത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം.

'വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്.- അവര്‍ പറഞ്ഞു. മോദിയുമായുള്ള നിയന്ത്രിത കൂടിക്കാഴ്ചയില്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് കശ്മീരിന്‍മേലുള്ള വികാരം മനസ്സിലാക്കുന്നുവെന്നും പാകിസ്താനുമിയ വിഷയത്തിലുള്ള തര്‍ക്കം ശ്രദ്ധയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ മോദി എന്താണ് തീരുമാനിച്ചതെന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago