HOME
DETAILS

പരിമിതികള്‍ക്ക് പിടികൊടുക്കാതെ ഷഫീഖിന്റെ സാഹസിക യാത്ര

  
backup
November 23 2018 | 03:11 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8a%e0%b4%9f

മുഷ്താഖ് കൊടിഞ്ഞി


തിരൂരങ്ങാടി: 'കാലില്ലാതെ നീ എങ്ങനെ ജീവിക്കും?. വല്ലപെട്ടിക്കടയും തുറന്ന് പാനും, പാന്‍പരാഗുമൊക്കെവിറ്റ് ജീവിതം കഴിച്ചുകൂട്ടാം'. കാല്‍നഷ്ടപ്പെട്ടതിലും വലിയ വേദനയായിരുന്നു ഷഫീഖിന് നാട്ടുകാരനില്‍നിന്നുള്ള ഈ വാക്കുകള്‍. പക്ഷെ മനസ് തളര്‍ന്നില്ല. തന്റെ വിധിയെ പഴിച്ച് കാലങ്ങള്‍ കഴിച്ചുകൂട്ടാന്‍ ഈ യുവാവ് തയാറായതുമില്ല. മനസിനെ ഉലയ്ക്കുന്ന ആവാക്കുകളെ വെല്ലുവിളിയായി ഏറ്റെടുത്തു. കാലിന്റെ അഭാവം തനിക്ക് ഒന്നിനും തടസമാകരുത്. മറ്റുള്ളവരെപ്പോലെ ജീവിക്കണം. സ്‌കൂട്ടറില്‍ രണ്ടു സംസ്ഥാനങ്ങളില്‍ കറങ്ങി വന്ന ചാരിതാര്‍ഥ്യത്തിലാണിപ്പോള്‍ ഷഫീഖ്. പടിക്കല്‍ പാറമ്മല്‍ പരേതനായ പാണക്കാടന്‍ അബൂബക്കറിന്റെയും കുഞ്ഞാത്തുവിന്റെയും മകനാണ് ഈ 31 കാരന്‍.
പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ 2004ല്‍ സംഭവിച്ച അപകടമാണ് ഷഫീഖിന്റെ പ്രതീക്ഷകളെ മാറ്റിമറിച്ചത്. ദേശീയപാതാ പടിക്കല്‍വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. ടയര്‍ വലത് കാലിലൂടെ കയറിയിറങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് കാല്‍ നീക്കം ചെയ്യേണ്ടി വന്നു. രണ്ടുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തീര്‍ത്തും തളര്‍ന്നുപോയത്. നാട്ടിലെ പൊതുകാര്യങ്ങളില്‍ ഓടിച്ചാടി നടന്നിരുന്ന അവസ്ഥയ്ക്ക് എന്നന്നേക്കുമായി വിട.
ബന്ധുക്കളും, സുഹൃത്തുക്കളും, സഹപാഠികളും, നാട്ടുകാരും, അധ്യാപകരുമൊക്കെയായി ധാരാളം ആളുകള്‍ വീട്ടില്‍ കാണാനെത്തി. അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതിനേക്കാള്‍ വീട്ടില്‍വരുന്നവരുടെ സഹതാപ വാക്കുകളും നോട്ടവുമെല്ലാമാണ് മനസിനെകൂടുതല്‍ തളര്‍ത്തിയതെന്ന് ഷഫീഖ് പറയുന്നു. ജീവിതം അവസാനിച്ചവനെ പോലെയാണ് പലരും പെരുമാറിയത്. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയാറായില്ല. ജീവിതത്തോടും സാഹചര്യങ്ങളോടും പൊരുതി നിന്നേ പറ്റൂ. കൂട്ടുകാര്‍ ഷഫീഖിന് എല്ലാവിധ പിന്തുണയും സഹായങ്ങളും ചെയ്തു കൊടുത്തു. പഠനം തുടര്‍ന്നു. പ്ലസ്ടു പാസായി. പടിക്കല്‍ ചെറിയ കച്ചവടംവച്ചു. സ്വകാര്യവ്യക്തി നല്‍കിയ സ്‌കൂട്ടറിലായിരുന്നു ഷഫീഖിന്റെ പിന്നീടുള്ള ജൈത്രയാത്ര.
സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് വൈകല്യം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണിപ്പോള്‍ ഷഫീഖ്. ശരീരം പുഷ്ടിപ്പെടുത്താന്‍ ജിം ക്ലാസിനു പോകുന്നുണ്ട്. കുത്തിയൊഴുകുന്ന പുഴയില്‍ നീന്താറുള്ള ഈ ചെറുപ്പക്കാരന്‍ ഭാരമുള്ള എന്ത് ജോലിയും ചെയ്യും. ഈയിടെ സുഹൃത്തുക്കളുടെ കൂടെ നൂറുകണക്കിന് അടി ഉയരത്തില്‍ ഊരകം മലകയറിയത് ഏവരെയും അതിശയിപ്പിച്ചു. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ദുര്‍ഘടമായ വഴികളിലൂടെ അതിസാഹസികമായിരുന്നു യാത്ര.
ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനം എന്ന നിലയ്ക്കാണ് ഈയിടെ നാലുചക്ര സ്‌കൂട്ടറില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിയത്. കഴിഞ്ഞ 14ന് വീട്ടുകാരോ നാട്ടുകാരോ അറിയാതെ പുലര്‍ച്ചെ റൈഡിങ്ങിന് വേണ്ട എല്ലാ സജീകരണങ്ങളോടെയും പുറപ്പെട്ടത്. ഗൂഡല്ലൂര്‍ വഴി വന്യമൃഗങ്ങളുടെ ആക്രമണ സാധ്യതയുടെ ബന്ദിപ്പൂര്‍ കടുവാ റിസര്‍വ് വനത്തിലൂടെയായിരുന്നു യാത്ര. തമിഴ് സിനിമാ നടന്മാരടക്കം പല പ്രമുഖ വ്യക്തികളും യാത്രയ്ക്കിടെ അഭിവാദ്യം ചെയ്തു.
യാത്രാമധ്യേ പള്ളിയില്‍വച്ച് കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ കണ്ടതും അദ്ദേഹം കൂടുതല്‍ പ്രോത്സാഹനം നല്‍കിയതും വീട്ടിലേക്ക് ക്ഷണിച്ചതും ഷഫീഖ് ഓര്‍ക്കുന്നു. നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായ ഷഫീഖ് സമസ്ത അംഗപരിമിത ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, ആള്‍കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ മൂന്നിയൂര്‍ മണ്ഡലം മുഖ്യ രക്ഷാധികാരി, മുസ്‌ലിം ലീഗ് പടിക്കല്‍ ടൗണ്‍ വൈസ് പ്രസിഡന്റ്, പാറമ്മല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി രൂപീകരിച്ച പടിക്കല്‍ സ്മിതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആശയം രൂപപ്പെട്ടത് ഷഫീഖില്‍നിന്നായിരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് മോട്ടിവേഷന്‍ നല്‍കുക എന്നതാണിപ്പോള്‍ ഷഫീഖിന്റെ പ്രധാന ലക്ഷ്യം. മൂന്നാറിലേക്ക് റൈഡ് നടത്താനാണ് അടുത്ത പ്ലാന്‍. തന്റെ ഈ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ഭിന്നശേഷിയുള്ള പലരും സമീപിക്കുന്നതായി ഷഫീഖ് പറയുന്നു. ഷഫീഖിന് ഭാര്യയും ഒരു മകളുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago