എസ്.കെ.എസ്.എസ്.എഫ് 'സ്പര്‍ശം- 2017' ഭക്ഷണ വിതരണം നടത്തി
ഒറ്റപ്പാലം: എസ്.കെ.എസ്.എസ്.എഫ് ഒറ്റപ്പാലം മേഖലാ വിഖായ സമിതി സംഘടിപ്പിച്ച 'സ്പര്‍ശം 2017' ഗവണ്മെന്റ് ആശുപത്രിയില്‍ നടന്നു ഹോസ്പിറ്റലിലെ നിര്‍ധനരായ അഞ്ഞൂറോളം രോഗികള്‍ക്ക് പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പ്രൊഫ. സി. കെ. മുഷ്താഖ് പാലപ്പുറം അധ്യക്ഷനായി. എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി. കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രിയ മുഖ്യാതിഥിയായി. എസ്. എം. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി. എ. സി. കുട്ടി ഹാജി പഴയലക്കിടി, ഡോ. നിഷാന്‍ ആശംസയര്‍പ്പിച്ചു.
എസ്. വൈ. എസ് ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി. പി. അബൂബക്ര് മുസ്ലിയാര് പാലക്കോട്, ജനറല്‍ സെക്രട്ടറി പി. എം. യൂസുഫ് പത്തിരിപ്പാല, ലക്കിടി പഞ്ചായത്ത് സെക്രട്ടറി വി. എ. കെ. ബാവ ലക്കിടി, എസ്. എം. എഫ് മേഖലാ ജനറല്‍ സെക്രട്ടറി കുഞ്ഞുട്ടി ഹാജി, എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം മേഖലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ പഴയലക്കിടി, ജനറല്‍ സെക്രട്ടറി ടി. പി. എ. നാസര്‍ അസ്ഹരി പാലക്കോട്, വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് നിഷാദ് വരോട്, ട്രഷറര്‍ ഹസീബ് ഇബ്റാഹീം ചുനങ്ങാട്, വൈസ് പ്രസിഡന്റുമാരായ സയ്യിദ് ബാസിത്വ് തങ്ങള്‍ പഴയലക്കിടി, ത്വാഹിര്‍ മുസ്ലിയാര് കൊട്ടക്കുന്ന്, ജോയിന്റ് സെക്രട്ടറിമാരായ ഉമര്‍ മുസ്ലിയാര് കൊട്ടക്കുന്ന്, മുനാഫര്‍ ഒറ്റപ്പാലം, ഷഫീര്‍ മണ്ണൂര്‍, ജില്ലാ കൗണ്‍സിലര്‍ ടി. കെ. എ. ഹമീദ് ഫൈസി പാവുക്കോണം, സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ കെ. സ്വാലിഹ് മാസ്റ്റര്‍ പാലക്കോട്, വിഖായ: മേഖലാ കണ്‍വീനര്‍ അബ്ദുര്‍റഹ്മാന്‍ ചുനങ്ങാട്, മേഖലാ ഭാരവാഹികളായ ഷാഫി മാസ്റ്റര്‍ നെല്ലിക്കുര്‍ശ്ശി, ഫൈസല്‍ വാഫി പഴയലക്കിടി, സി. പി. ഷാഫി പാലക്കോട്, കെ. കെ. സ്വഫ്വാന് പാലക്കോട്, എസ്. കെ. എസ്. എസ്. എഫ് അമ്പലപ്പാറ ക്ലസ്റ്റര്‍ രക്ഷാധികാരി പി. കെ. മുത്ത്വലിബ് മുരുക്കുംപറ്റ സംബന്ധിച്ചു.
വിഖായ ഒറ്റപ്പാലം മേഖലാ ചെയര്മാന് റഫീഖ് പിലാത്തറ സ്വാഗതവും, എസ്. കെ. എസ്. എസ്. എഫ് മേഖലാ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ഹുദവി പഴയലക്കിടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."