അരിമ്പൂരില്‍ രണ്ട് സ്കൂളുകളില്‍ മോഷണം
അന്തിക്കാട്: അരിമ്പൂരില്‍ സ്കൂളുകള്‍ കുത്തിതുറന്ന് മോഷണം. പരയ്ക്കാട് എ.പി.എസ്, എ.യു.പി.എസ് എന്നീ സ്കൂകൂളുകളിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എ.യു.പി സ്കൂളില്‍ കയറിയ മോഷ്ടാക്കള്‍ പൂട്ട് പൊളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു വാതില്‍ ഇളക്കി മാറ്റി അകത്തു കടക്കുകയായിരുന്നു.
റെക്കോഡുകള്‍ സൂക്ഷിക്കുന്ന അലമാരയില്‍ വച്ചിരുന്ന ഉച്ചഭക്ഷണ ഫണ്ടിലേക്കുള്ള 4000 രൂപയും കുട്ടികളുടെ വാഹനഫീസിനത്തില് പിരിച്ചെടുത്തു സൂക്ഷിച്ചിരുന്ന 4000 രൂപയും സ്റ്റാഫ് ഫണ്ടില്‍ നിന്നു 500 രൂപയുമാണു മോഷണം പോയത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. ഓഫിസില്‍ ലാപ്ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. എതിര്‍വശത്തുള്ള പരയ്ക്കാട് എ.പി സ്കൂളിലും ഓഫിസ് കുത്തിതുറന്നു മോഷണശ്രമം നടത്തിയിട്ടുണ്ട്. വാതിലിന്റെ പൂട്ടു പൊളിച്ച നിലയിലാണ്.
ഓഫിസിനകത്തെ മൂന്ന് അലമാരകള്‍ തുറന്നു രേഖകള്‍ വലിച്ചു വാരിയിട്ടിട്ടുണ്ട്. കഴിഞ്ഞ അവധികാലത്ത് ഈ സ്കൂളില്‍ നിന്നും ഫാനുകള്‍ മോഷണം പോയിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് ഒരു കിലോമീറ്റര്‍ അകലെയുള്ള സെന്റ് തെരേസാസ് ഐ.സി.എസ്.ഇ സ്കൂളില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷണം പോയിരുന്നു. ഇതിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ഇരു സ്കൂളിലെയും പ്രധാനാധ്യാപികമാരായ ജോന്‍സി, പി.കെ ഇന്ദിര പൊലിസില്‍ പരാതി നല്കി. അന്തിക്കാട് എസ്.ഐ കെ.എസ് സൂരജും വിരലടയാള വിദഗ്ധന്‍ യു. രാമദാസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."