പരിരക്ഷാ സംഗമം സഹായകമായി; പരസ്പരം കാണാനായ സന്തോഷത്തില്‍ രാധയും സൈനബയും
മങ്കട: നീണ്ട 12 വര്‍ഷത്തിനു ശേഷം തന്റെ ഉറ്റ സ്‌നേഹിതയെ കണ്ടെത്തിയ സന്തോഷത്തിലാണ് രാധ. മങ്കട പരിരക്ഷ സംഗമത്തില്‍ വച്ചാണ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഉറ്റ മിത്രമായ സൈനബയെ പുളിക്കല്‍പറമ്പയിലെ മണ്ഡപത്തില്‍ രാധ കണ്ടുമുട്ടിയത്. പുളിക്കല്‍ പറമ്പയിലെ മലയില്‍ സൈനബയും മണ്ഡപത്തില്‍ രാധയും കിടപ്പിലായതില്‍ പിന്നെ പരസ്പരം കണ്ടിട്ട് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു.
ഒരേ പ്രദേശത്തു കാരാണെങ്കിലും ഇങ്ങനെ ഒരുകൂടിക്കാഴ്ച അപ്രതീക്ഷിതമായാണ് ഉണ്ടായതെന്ന് രാധ പറയുന്നു. ഇരുവരടെയും വീടുകള്‍ തമ്മില്‍ ഒരുകിലോമീറ്റര്‍ അകലമേ ഉള്ളൂ എങ്കിലും ഒരു കൂടിക്കാഴ്ചക്ക് അവസരം കിട്ടിയില്ല. 53 വര്‍ഷത്തെ പഴക്കമാണ് ഇവരുടെ സൗഹൃദത്തിന്. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതിരുന്ന കാലത്ത് കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പോകുന്നതിന് കൂലിയായി കിട്ടുന്ന പിടിയരി കൊണ്ട് കഞ്ഞിവച്ച്് കൊടുത്ത കാലത്തിന്റെ മറക്കാത്ത ഓര്‍മകളാണ് 76 കാരിയായ രാധക്ക് പറയാനുള്ളത്. കഴിഞ്ഞ വര്‍ഷം രാധയെ കാണണമെന്ന് സൈനബ അതിയായി ആഗ്രഹിച്ചെങ്കിലും പരിരക്ഷ സംഗമത്തിന്‍ എത്താന്‍ കഴിഞ്ഞില്ല. അതില്‍ പിന്നെ രാധ തീരുമാനിച്ചു; ഇനി പരലോകത്ത് നിന്ന് കാണാനായിരിക്കും വിധി എന്ന്. സാഹോദര്യത്തിന്റെ മാതൃകയായി ഒരമ്മയുടെ മക്കളെപ്പോലെ കൊണ്ടും കൊടുത്തും പട്ടിണിയും പരിവട്ടവും നിറഞ്ഞ ആ നല്ലകാലം അവര്‍ ഓര്‍ത്തു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് രാധ കിടപ്പിലായത് സൈനബയും കിടപ്പിലായത്, നട്ടെല്ലിന് തേയ്മാനവും വന്നും.
സുഖ വിവരങ്ങള്‍ പരസ്പരം കൈമാറാറുണ്ടെങ്കിലും ഇങ്ങനെ ഒരു സംഗമത്തിന് വേദി ഒരുക്കിതന്ന പരിരക്ഷ പ്രവര്‍ത്തകരോട് അതിരറ്റ കടപ്പാടുള്ളതായി രാധയുടെ മകളും പുളിക്കല്‍ പറമ്പയിലെ അങ്കണവാടി ടീച്ചറുമായശാന്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."