എണ്ണവില ഇടിയുന്നു; നികുതി ഉയര്‍ത്തല്‍ നടപടികളുമായി ജി.സി.സി രാഷ്ട്രങ്ങള്‍
ജിദ്ദ: ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നതിനിടെ നികുതി ഉയര്‍ത്തല്‍ നടപടികളുമായി ജി.സി.സി രാഷ്ട്രങ്ങള്‍. ആര്‍ഭാട, കോര്‍പ്പറേറ്റ് നികുതികള്‍ക്കൊപ്പം, മൂല്യവര്‍ധിത നികുതിയും ഫലപ്രദമായി നടപ്പാക്കാനാണ് ശ്രമം.
നികുതി മന്ത്രാലയങ്ങള്‍ക്കു കീഴില്‍ ഇത് സംബന്ധിച്ച പഠനം തുടരുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഡംബര നികുതി, സ്വത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള നികുതി, വരുമാന നികുതി എന്നിവയാണ് ഇവയില്‍ പ്രധാനം.
നേരത്തെ നടപ്പിലാക്കിയ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ഫലപ്രദമായി നടപ്പാക്കാനും ശ്രമമുണ്ടാകും. ഇതിനുപുറമെ പ്രത്യേക സ്ലാബുകളാക്കി നികുതി ചുമത്താനുള്ള പഠനങ്ങളും വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും നൂറ് ശതമാനം നികുതി യു.എ.ഇക്കൊപ്പം ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും വരുംമാസങ്ങളില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."