HOME
DETAILS

പ്രണബ് മുഖര്‍ജി മൂന്നു തവണ മടക്കിയ വിവാദ ഗുജറാത്ത് ഭീകരവിരുദ്ധ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; പൊലിസിന് മുന്‍പാകെ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കാമെന്നും ബില്ലില്‍ വ്യവസ്ഥ

  
backup
November 06 2019 | 03:11 AM

controversial-guj-anti-terror-law-gets-presidents-approval-06-11-2019

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മൂന്നുതവണ മടക്കി അയച്ച വിവാദ ഗുജറാത്ത് ഭീകരവിരുദ്ധ നിയമം (ജിക്ടോക്) രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സംശയമുള്ള ആരുടെയും ടെലിഫോണ്‍ ചോര്‍ത്താന്‍ പൊലിസിന് അനുവാദം നല്‍കുന്നതും അതു വിചാരണയ്ക്കിടെ തെളിവായി സ്വീകരിക്കാനും കഴിയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിനാണ് ഇന്നലെ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയത്. ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രതീപ് സിന്‍ഹ് ജഡേജയാണ് ബില്ല് പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. ഭീകരവാദികളെ നേരിടാനുള്ള സുപ്രധാനനീക്കമാണിതെന്ന് ജഡേജ പറഞ്ഞു.

2004ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് ബില്ല് ആദ്യം ഗുജറാത്ത് നിയമസഭയില്‍ പാസാക്കിയത്. ബില്ലിനെ മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാം 2004ലും പ്രതിഭാപാട്ടീല്‍ 2008ലും തള്ളിയിരുന്നു. ആ സമയത്ത് ഗുജറാത്ത് സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (ഗുജ്‌കോക്) എന്നായിരുന്നു ബില്ലിന്റെ പേര്. പിന്നീട് നേരിയ മാറ്റത്തോടെ ഗുജറാത്ത് ഭീകരവിരുദ്ധ നിയമം (ജിക്ടോക്) എന്നാക്കി പുനരവതരിപ്പിക്കുകയായിരുന്നു. ഭേദഗതി വരുത്തിയ ബില്ല് 2015ലാണ് ഗുജറാത്ത് നിയമസഭ പാസാക്കിയത്. ഇതാണ് പ്രണബ് മൂന്നുതവണ തള്ളിയത്. 2016ലാണ് അവസാനമായി ബില്ല് തള്ളിയത്.

സംശയിക്കപ്പെടുന്നവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പൊലിസിന് ചോര്‍ത്താനും അതു തെളിവായി കോടതിയില്‍ സമര്‍പ്പിക്കാമെന്നുമാണ് പുതിയ നിയത്തിലെ പ്രധാന വ്യവസ്ഥ. പൊലിസ് കസ്റ്റഡിയിലിരിക്കെ പ്രതി നല്‍കുന്ന മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബല്ലില്‍ ഏറ്റവുമധികം വിവാദമായ വ്യവസ്ഥകളിലൊന്ന്. അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും, കുറ്റം ആരോപിക്കപെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം, കുറ്റപത്രം തയ്യാറാക്കാതെ 180 ദിവസം വരെ ആരോപണവിധേയരെ കസ്റ്റഡിയില്‍വയ്ക്കാം എന്നീ നിയമത്തിലെ വകുപ്പുകളാണ് ഗുജ്‌കോക്കിനെ വിവാദമാക്കിയത്.

Controversial Guj anti-terror law gets President's approval



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago