HOME
DETAILS

പ്രതികളുടെ മൊബൈലില്‍നിന്ന് വിഡിയോകള്‍ കണ്ടെടുത്തു

  
backup
November 07 2019 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8

കൊച്ചി: വടുതലയില്‍ 12 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ അഞ്ച് വിഡിയോകള്‍ പൊലിസ് കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതിയും കാമുകനുമായ ലിതിന്‍, രണ്ടാംപ്രതി വര്‍ഷ എന്നിവരുടെ മൊബൈല്‍ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് പകര്‍ത്തിയത് വര്‍ഷയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. പ്രതികള്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഈ വിഡിയോകള്‍ യൂ ട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ക്ക് വില്‍പ്പന നടത്തിയിട്ടുണ്ടോയെന്ന് ഈ പരിശോധനയിലൂടെ വ്യക്തമാകും. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ലിതിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്ന് എറണാകുളം നോര്‍ത്ത് പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനും സഹായം ചെയ്ത് കൊടുത്തത് ദമ്പതിമാരായ ബിബിനും വര്‍ഷയും ചേര്‍ന്നാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. 12 വയസുകാരിയെ വര്‍ഷയ്ക്ക് നേരിട്ടറിയാം. ഈ സാഹചര്യവും പ്രതികള്‍ മുതലാക്കി. ബിബിന്റെ വടുതലയിലുള്ള വീട്ടിലെത്തിച്ച് ജൂണ്‍ മുതല്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം കേസില്‍ അറസ്റ്റിലായ ലിതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് എറണാകുളം നോര്‍ത്ത് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago