HOME
DETAILS

പ്രവാചകാ

  
Web Desk
November 10 2019 | 05:11 AM

hey-prophet-pbuh-790567-2

 

 

 

ജീവിച്ചിരുന്ന കാലമത്രയും പ്രവാചകന്‍
അങ്ങയോടത്രമേല്‍
പ്രണയത്തിലാക്കപ്പെടണമെന്ന്
പാപിയാണെങ്കിലും
കൊതിച്ചു പോയിട്ടുണ്ട്

വായിക്കൂ എന്ന
സൂക്തത്തിനാല്‍ തുടങ്ങി
അങ്ങ് തുറന്ന
അറിവിന്റെ ഹര്‍ഷാരവങ്ങള്‍

അങ്ങയുടെ ചരിതങ്ങള്‍ ആദ്യമായി
കേട്ടപ്പോള്‍ ഹൃദയത്തില്‍ വിടര്‍ന്ന
അനുഭൂതിയുടെ
രസങ്ങള്‍ നെഞ്ചിലോളം
തള്ളുന്നുണ്ട്

തസ്ബീഹിനൊപ്പം ചേര്‍ത്ത്
ചൊല്ലിയ അങ്ങയുടെ നാമങ്ങളില്‍
പ്രാര്‍ഥനയുടെ അനന്തമായ
ദീപ്തി എന്നെ വന്നു മൂടാറുണ്ട്
ഉരുകുമ്പോള്‍ തണലൊരുക്കാറുണ്ട്

ഇരുട്ടില്‍ നിന്നും തമസിലേക്ക്
നടക്കാന്‍ പാത തെളിയിച്ചത്
അങ്ങയുടെ ജീവിതം
തന്നെയാണല്ലോ

അനാഥകുട്ടികള്‍ക്ക് മുന്നില്‍
സ്വന്തം മക്കളെ
താലോലിക്കരുതെന്ന്
പറഞ്ഞത്
അനാഥയെ
സംരക്ഷിക്കുന്നവന്‍
എന്നോടൊപ്പം സ്വര്‍ഗത്തില്‍
വിരലുകള്‍ പോലെ
ചേര്‍ന്നിരിക്കുമെന്ന്
പറഞ്ഞത്
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചുണ്ണുന്നവന്‍
എന്റെ അനുയായി
അല്ലെന്ന് പറഞ്ഞതും

കരുണയും സഹനവും വിനയവും
ത്യാഗവും ചേര്‍ത്തെഴുതിയ
ഹുബ്ബിന്റെ ബഹ്‌റായിരുന്നല്ലോ
തിരുനബീ

എന്റെ മുസല്ലയില്‍ പൊഴിയുന്ന
കണ്ണീര്‍ കാറ്റേറ്റ സജലമിഴികള്‍
അങ്ങയെ പുല്‍കാറുണ്ട്

സ്‌നേഹനാഥന്റെ പ്രേമഭാജനമേ
പ്രവാചകരേ
അങ്ങല്ലാതെ മറ്റാരാണ്
നേരിന്റെ പ്രകാശം
ഹൃത്തില്‍ ചൊരിഞ്ഞത്

അങ്ങയുടെ
തിരുനാമത്തിനൊപ്പം
ചേര്‍ത്ത് കേണ
പ്രാര്‍ഥനകളില്‍
ഇശ്ഖിന്റെ കിസ്സകള്‍
വാരിപ്പുണര്‍ന്നു
മദീനയെ ചുംബിക്കാന്‍
വെമ്പാറുണ്ട്

ഒരുമിച്ചു കൂടുന്ന
ദിനവും അങ്ങയുടെ
തിരുശുപാര്‍ശയില്‍
അങ്ങയെ
പ്രണയിച്ച വെളിച്ചത്തില്‍
ചിരിക്കാനായെങ്കില്‍
അത്രമേല്‍ ധന്യമായി
മറ്റൊന്നുമില്ലെനിക്കീ
ജീവിതയാത്ര തന്‍ പ്രാര്‍ഥന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  5 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  5 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  5 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  5 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  5 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  5 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  5 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  5 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  5 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  5 days ago