നഗരസഭയില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്നുള്ള കൂട്ടുകച്ചവടം: വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നഗരസഭയില്‍ എല്‍.ഡി.എഫും, ബി.ജെ.പിയും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആരോപിച്ചു. ഭരണ സ്തംഭനത്തിനെതിരേ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി പുറത്തുവരാതിരിക്കാനാണ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബി.ജെ.പിയ്ക്ക് നല്‍കിയിരിക്കുന്നത്.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ബി.ജെ.പിയ്ക്കാണ് ഭൂരിപക്ഷം. ഇരുകൂട്ടരും തമ്മിലുള്ള രഹസ്യധാരണ പകല്‍പോലെ വ്യക്തമാണ്. യു.ഡി.എഫ് വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണസമിതിയെ അട്ടിമറിക്കാം. വര്‍ഗീയ കക്ഷിയായ ബി.ജെ.പിയുമായി ഒരുതരത്തിലും സഖ്യമുണ്ടാക്കരുതെന്ന കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് അതിന് തയാറാകാത്തത്.
യു.ഡി.എഫിന്റെ മതേതര നിലപാടിനെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. അനില്‍കുമാര്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍മാരും യു.ഡി.എഫ് നേതാക്കളുമായ ജോണ്‍സണ്‍ ജോസഫ്, ബീമാപ്പള്ളി റഷീദ്, വി.ആര്‍ സിനി, ആര്‍.എസ് മായ, പീറ്റര്‍സോളമന്‍, കെ. മുരളീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജന്‍കുരുക്കള്‍, ആര്‍.ഹരികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."