മര്‍ദ്ദക പൊലിസിനെയല്ല വേണ്ടത് ഉത്തമരെയാണ്: മുഖ്യമന്ത്രി
കണ്ണൂര്‍: ക്രമസമാധാനം പാലിക്കാന്‍ പൊലിസ് ലാത്തിയും തോക്കും ഉപയോഗിക്കുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമാറ്റത്തില്‍ വിനയവും നിയമനടപടികളില്‍ കാര്‍ക്കശ്യവുമുള്ളവരായി പൊലിസ് മാറണം. ജനങ്ങള്‍ക്കാവശ്യം മര്‍ദ്ദക പൊലിസിനെയല്ല പകരം ഉത്തമരായ പൊലിസുകാരെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ പാസിങ് ഔട്ട് പാരേഡിനെ അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനപരിശോധനയ്ക്കിടെ കൊല്ലത്ത് വയര്‍ലെസ് സെറ്റ് കൊണ്ട് യാത്രികനെ മര്‍ദ്ദിച്ചതു പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പൊലിസിന്റെ സഹായം വേണ്ട. പൊലിസ് അവരുടെ ജോലി ചെയ്യണം. ജനങ്ങളോട് ഒത്തുപോകുന്നതാകണം പൊലിസ് നിലപാട്. അത് നീതിയുക്തവും നിക്ഷിപ്തവുമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."