ആറാം ക്ലാസുകാരിക്ക് വേണ്ടത് ഇന്ത്യന്‍ ഭരണഘടന: ജില്ലാ കലക്ടര്‍ നേരിട്ട് നല്‍കി
കാസര്‍കോട്: പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിനെ ആറാം ക്ലാസുകാരി റിച്ചു രാമു ഞെട്ടിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഭൗതിക സൗകര്യങ്ങളും പഠന നിലവാരവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഓരോ ക്ലാസിലും കയറി കുട്ടികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. കടല്‍ കാണണം, വിമാനം കയറണം, ജോലി നേടണം ഇങ്ങനെ പല ആവശ്യങ്ങളും കുട്ടികള്‍ കലക്ടറുടെ മുന്നില്‍ നിരത്തി. എന്നാല്‍ ആറാം ക്ലാസിലെ റിച്ചു രാമു എന്ന വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത് 'സര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു കോപ്പിയാണ് എനിക്കാവശ്യം'. എന്തിനാണ് ഭരണ ഘടനയുടെ കോപ്പിയെന്ന ചോദിച്ച കലക്ടറോട് കുട്ടിയുടെ മറുപടി ഭരണഘടന ഞങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് മനസിലാക്കണം.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഞങ്ങള്‍ക്ക് നിഷേധിക്കുന്നുണ്ടെങ്കില്‍ അവ സ്ഥാപിച്ചു കിട്ടുന്നതിനായി പോരാടണം. മറുപടി കേട്ട കലക്ടര്‍ ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നേരിട്ടെത്തി റിച്ചു രാമുവിന് ഭരണഘടനയുടെ കോപ്പി നല്‍കി.
സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനാ സാക്ഷരതാ നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഭരണഘടനാ സാക്ഷരത ജില്ലയിലെ മുഴുവന്‍ പേര്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."