HOME
DETAILS

അഭിനന്ദനം അഭിനന്ദ്

  
backup
November 27 2018 | 19:11 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

 

മൂഡബിദ്രിയില്‍ നിന്ന്
യു.എച്ച് സിദ്ദീഖ്#


മൂഡബിദ്രിയിലെ സായാഹ്നം തിരുവനന്തപുരം സായിക്ക് ഇന്നലെ ആനന്ദത്തിന്റേതായിരുന്നു. രണ്ടണ്ടു സുവര്‍ണ മെഡലുകളാണ് സായിയിലെ താരങ്ങള്‍ കേരള സര്‍വകലാശാലയ്ക്ക് സമ്മാനിച്ചത്. 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്റെ റെക്കോര്‍ഡ് സ്വര്‍ണ നേട്ടവും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസിന്റെ സുവര്‍ണ കടമ്പതാണ്ടലും. മങ്ങി നിന്ന ഫ്‌ളഡ്‌ലിറ്റിന്റെ പ്രഭയ്ക്കു മേലെ 3:49.55 സെക്കന്റ് സമയത്തിലാണ് അഭിനവ് സുന്ദരേശന്‍ മീറ്റ് റെക്കോര്‍ഡിന് മീതേ ഓടിക്കയറിയത്. സൂര്യന്‍ അസ്തമയത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മുഹമ്മദ് ഫായിസ് 14.34 സെക്കന്റില്‍ ഹര്‍ഡില്‍സിന് മീതേ സ്വര്‍ണത്തിലേക്ക് പറന്നെത്തിയത്.
അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സിന്റെ നാലാം ദിനത്തില്‍ കേരള സര്‍വകലാശാല രണ്ടണ്ടു സ്വര്‍ണവും കാലിക്കറ്റും എം.ജിയും ഓരോ വെള്ളി വീതവും സ്വന്തമാക്കി. ഇതുവരെ 29 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 128 പോയിന്റുമായി മംഗളൂരു സര്‍വകലാശാല ഹാട്രിക്ക് കിരീടം ഉറപ്പിച്ചു. 59 പോയിന്റുമായി കോട്ടയം എം.ജി സര്‍വകലാശാലയാണ് രണ്ടണ്ടാം സ്ഥാനത്ത്. പട്യാല പഞ്ചാബ് സര്‍വകലാശാല 45 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
വനിതാ വിഭാഗം ഓവറോള്‍ കിരീടത്തിനായി നിലവിലെ ചാംപ്യന്‍മാരായ എം.ജിയും മംഗളൂരുവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മംഗളൂരുവിന് 50 പോയിന്റും എം.ജിക്ക് 49 പോയിന്റുമുണ്ട്. പുരുഷ വിഭാഗം ഓവറോള്‍ കിരീടം 78 പോയിന്റുമായി മംഗളൂര്‍ ഉറപ്പിച്ചു. 30 പോയിന്റുമായി പഞ്ചാബ് സര്‍വകലാശാല രണ്ടണ്ടാം സ്ഥാനത്ത്. ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
അന്ന് ആശാന്‍, ഇന്ന് ശിഷ്യന്‍
കേരള സര്‍വകലാശാലയ്ക്ക് ആശാന്‍ 1982ല്‍ സമ്മാനിച്ചത് രണ്ടണ്ടു സ്വര്‍ണപ്പതക്കങ്ങള്‍. 36 വര്‍ഷത്തിന് ശേഷം ശിഷ്യന്‍ സമ്മാനിച്ചത് റെക്കോര്‍ഡിലേക്ക് ഓടിക്കയറി നേടിയ സ്വര്‍ണവും പിന്നൊരു വെള്ളി മെഡലും. സായിയിലെ പരിശീലകന്‍ ജോയി ജോസഫും അഭിനന്ദ് സുന്ദരേശനുമാണ് ഈ ആശാനും ശിഷ്യനും.
1982ലെ അന്തര്‍ സര്‍വകലാശാല മീറ്റില്‍ 5000, 1000 മീറ്ററിലായിരുന്നു ജോയിയുടെ സ്വര്‍ണ നേട്ടം. ഇന്നലെ ശിഷ്യന്‍ അഭിനന്ദ് സുന്ദരേശന്‍ 1500 മീറ്ററില്‍ സ്വര്‍ണവും മീറ്റിന്റെ രണ്ടണ്ടാം ദിനത്തില്‍ 5000 മീറ്ററില്‍ വെള്ളി പതക്കവും സര്‍വകലാശാല മീറ്റില്‍ നേടി. റെക്കോര്‍ഡിലേക്കുള്ള സുവര്‍ണ കുതിപ്പുമായി ഫിനിഷിങ് പോയിന്റിലേക്ക് എത്തുമ്പോള്‍ അഭിനന്ദിനെ കാത്തിരുന്നത് ഉറപ്പായ ജോലി വാഗ്ദാനമായിരുന്നു. ഇന്ത്യന്‍ സേനയുടെ ജബല്‍പൂരിലെ സിഗ്‌നല്‍ സെന്ററില്‍ ഹവില്‍ദാറായി നിയമനം നല്‍കാമെന്ന വാഗ്ദാനവുമായി ആര്‍മിയിലെ ഒരണ്ടു പരിശീലകര്‍ അഭിനന്ദിനെ കാത്തുനിന്നിരുന്നു. മുന്‍ ഇന്ത്യന്‍ കോച്ചും ആര്‍മി പരിശീലകനുമായ മുഹമ്മദ് കുഞ്ഞിയും മറ്റൊരു പരിശീലകനായ ജിതിന്‍ പോളുമായിരുന്നു അഭിനന്ദിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവാന്‍ ക്ഷണിച്ചത്.
രണ്ടണ്ടു മാസം മുന്‍പു തന്നെ ശുപാര്‍ശ പോയിരുന്നു. ഇന്നലത്തെ പ്രകടനത്തോടെ ജോലി ഉറപ്പിച്ചു. താല്‍പര്യം ഉണ്ടെണ്ടങ്കില്‍ പഠനം പൂര്‍ത്തിയാക്കി എപ്പോള്‍ വേണമെങ്കിലും അഭിനന്ദിന് ജബല്‍പൂരിലേക്ക് വണ്ടണ്ടി കയറാം. കഴിഞ്ഞ വര്‍ഷം പഞ്ചാബ് സര്‍വകലാശാലയുടെ സച്ചേലാല്‍ പട്ടേല്‍ സ്ഥാപിച്ച റെക്കോര്‍ഡ് സമയമായ 3:50.79 സെക്കന്റാണ് അഭിനന്ദ് ഇന്നലെ മറികടന്നത്. പോരാട്ടത്തിന്റെ ആദ്യ 400 മീറ്ററില്‍ അഭിനന്ദ് പിന്നിലായിരുന്നു. 500 മീറ്റര്‍ പിന്നിട്ടതോടെ പതിയെ വേഗം കൂട്ടി. എതിരാളികളെ ഒന്നൊന്നായി പിന്നിലാക്കി അഭിനന്ദ് സ്വര്‍ണത്തിലേക്കും ഒപ്പം റെക്കോര്‍ഡിലേക്കും ഓടിക്കയറി. മൂന്നു വര്‍ഷം മുന്‍പാണ് 3000 മീറ്ററിലെ നാലാം സ്ഥാനവുമായി തിരുവനന്തപുരം സായിയിലേക്ക് അഭിനന്ദ് എത്തുന്നത്. സായിയിലെ പരിശീലകന്‍ ജോയി ജോസഫിന്റെ കീഴിലായി പരിശീലനം. ഓരോ ചാംപ്യന്‍ഷിപ്പുകള്‍ കഴിയുന്തോറും അഭിനന്ദ് 1500 മീറ്ററിലെ സമയം മെച്ചപ്പെടുത്തി. വയനാട് അമ്പലവയല്‍ സ്വദേശിയും കര്‍ഷകനായ സുന്ദരേശന്റെയും ഗീതയുടെയും പുത്രനാണ് അഭിനന്ദ്. കൊളംബോ സാഫ് ഗെയിംസില്‍ 800 മീറ്ററില്‍ വെങ്കല ജേതാവ് കൂടിയാണ്. രാജ്യാന്തര മത്സരങ്ങളിലെ പരിചയസമ്പത്താണ് സുവര്‍ണ കുതിപ്പ് നടത്താന്‍ തനിക്ക് ഊര്‍ജം നല്‍കിയതെന്ന് മത്സര ശേഷം അഭിനന്ദ് പറഞ്ഞു.
സുവര്‍ണ കടമ്പ ചാടി ഫായിസ്
സ്റ്റാര്‍ട്ടിങിലെ പിഴവ് റെക്കോര്‍ഡിലേക്ക് ഓടിച്ചാടി കയറാനുള്ള മുഹമ്മദ് ഫായിസിന്റെ മോഹത്തിന് തടയിട്ടെങ്കിലും സ്വര്‍ണ നേട്ടത്തിലേക്ക് തന്നെയാണ് ഫിനിഷ് ചെയ്തത്. സ്റ്റാര്‍ട്ടിങ് വെടിയൊച്ചയ്ക്കു പിന്നാലെ കുതിച്ചു പാഞ്ഞ ഫായിസ് ആദ്യകടമ്പ താണ്ടണ്ടാനുള്ള ശ്രമത്തിനിടെ ഹര്‍ഡിലില്‍ തട്ടി വേഗതയൊന്നു കുറഞ്ഞു.
പോരാട്ടവീര്യം കൈവിടാതെ കുതിച്ചോടിച്ചാടിയ ഫായിസ് ഓരോ കടമ്പകളും ചാടിക്കടന്നു സ്വര്‍ണത്തിലേക്ക് തന്നെ ഫിനിഷ് ചെയ്തു. ജംപിങ് പിറ്റില്‍ നിന്നും സായി പരിശീലകന്‍ എം.വി നിഷാദ്കുമാര്‍ ഹര്‍ഡില്‍സിലേക്ക് വഴിതിരിച്ചു വിട്ട താരമാണ് ഫായിസ്. സ്‌കൂള്‍ പഠന കാലത്ത് സ്വയം പരിശീലിച്ച് ഹൈജംപില്‍ മത്സരിച്ചു. തിരുവനന്തപുരം സായിയില്‍ എത്തിയതോടെയാണ് സ്പ്രിന്റ് ഹര്‍ഡില്‍സിലേക്ക് വഴിമാറിയത്. പരിശീലനത്തിനിടെ ഹര്‍ഡിലില്‍ തട്ടിവീണു തോളെല്ലു പൊട്ടി പരുക്കേറ്റതോടെ കഴിഞ്ഞ തവണ മത്സരിക്കാനായില്ല. സാഫ് ഗെയിംസില്‍ വെള്ളിയും ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിരുന്നു. മലപ്പുറം കോട്ടക്കല്‍ ചാലില്‍ ഹൗസില്‍ സെയ്തലവിയുടെയും റംലത്തിന്റെയും മകനാണ്. ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബി.എ പൊളിറ്റിക്‌സ് രണ്ടണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
വെള്ളിയില്‍ തിളങ്ങി നിമ്മിയും ബബിതയും
ഓടി ചാടി നിമ്മി എറിഞ്ഞു വീഴ്ത്തിയത് വെള്ളി മെഡല്‍. വനിതകളുടെ ഹെപ്റ്റാത്തലണില്‍ 4764 പോയിന്റുമായി വി.ഒ നിമ്മി എം.ജി സര്‍വകലാശാലയ്ക്ക് ഇന്നലെ വെള്ളി പതക്കം സമ്മാനിച്ചു.
പാല അല്‍ഫോന്‍സ കോളജ് താരമാണ് നിമ്മി. കഴിഞ്ഞ വര്‍ഷം നേടിയ വെങ്കലം മൂഡബിദ്രിയില്‍ വെള്ളിയാക്കി. ആലപ്പുഴ അര്‍ത്തുങ്കല്‍ വലിയപറമ്പില്‍ ഔസേപിന്റെയും ജോളിയുടെയും മകളായ നിമ്മിയുടെ ആഗ്രഹം ഇനിയൊരു ജോലി സമ്പാദിക്കുക എന്നതാണ്.
ഹെപ്റ്റാത്തലണ്‍ താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി അവസരങ്ങള്‍ കുറവാണെന്നാണ് നിമ്മിയുടെ പരാതി. മത്സ്യ ബന്ധനം ഉപജീവനമാക്കിയ കുടുംബത്തില്‍ നിന്നാണ് നിമ്മിയുടെ വരവ്. വനിതകളുടെ 1500 മീറ്ററില്‍ കാലിക്കറ്റിന് സി. ബബിത സമ്മാനിച്ചത് വെള്ളി പതക്കം. 4:28.83 സെക്കന്റില്‍ ഫിനിഷിങ് നടത്തിയാണ് പാലക്കാട് കല്ലടി എം.ഇ.എസ് കോളജ് താരമായ ബബിത പതക്കം ഓടിപ്പിടിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago