യു.എ.പി.എ അറസ്റ്റ്: അലന്റയും താഹയുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതേ സമയം അടുത്ത 18നു പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി.
കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ നവംബര്‍ ഒന്നിനു പോലിസ് പട്രോളിങിനിടെ നിരോധിത സംഘടനയായ സി.പി.ഐ( മാവോയിസ്റ്റ്) യുടെ പുസ്തകം ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യുഷന് ആരോപണം.
നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചുവെന്നതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എന്‍.അനില്‍കുമാറും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."