അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോറിസ്റ്റാന്‍ഡ് നിര്‍മാണം നടത്തണമെന്ന്
പാലക്കാട്: പാലക്കാട് നഗരസഭയിലെ ജനങ്ങള്‍ നാല്‍പ്പതു വര്‍ഷമായി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു വരുന്ന മഞ്ഞക്കുളം ലോറിസ്റ്റാന്‍ഡ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്താന്‍ നഗരസഭാ തയ്യാറാവണമെന്ന് സ്വരാജ് ഇന്ത്യ പാര്‍ട്ടി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരം കാണാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഫണ്ട് ലഭ്യമല്ലെന്ന് പറഞ്ഞ് മഞ്ഞക്കുളത്ത് ലോറി സ്റ്റാന്‍ഡ് നിര്‍മിക്കാതിരിക്കാന്‍ മാറിമാറിഭരിച്ച ഭരണസമിതിയും, ബി.ജെ.പി നേതാക്കളും ഹൈകോടതിയെ ബോധ്യപെടുത്തുകയായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ വികസനം നടപ്പാക്കാന്‍ അമൃത് പദ്ധതിക്കായി കോടികണക്കിന് രൂപ നല്‍കിയിട്ടുണ്ട്. ഈ തുകയില്‍ നിന്ന് ലോറി സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ നീക്കി വെക്കാന്‍ അധികൃതര്‍ തയാറാവണം. ഇതിനു വേണ്ടി മഞ്ഞക്കുളത്ത് ഇപ്പോഴും സ്ഥലം ഉണ്ട്. മഞ്ഞകുളത്തെ സ്ഥലം ഏറ്റെടുക്കാതിരിക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാരായ ചിലര്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അമിത്ഷാക്ക് പരാതി നല്‍കുമെന്നും ഡോ. എം.എന്‍ അനുവറുദ്ധീന്‍ പറഞ്ഞു.
കെ.എം പ്രേംകുമാര്‍, പി. വിജയന്, എസ്. സുരേന്ദ്രന്, എസ്. മണി വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."