HOME
DETAILS

മിസോറാം ലോട്ടറി വില്‍പന നിയമവിരുദ്ധം: മന്ത്രി ഐസക്

  
backup
July 28, 2017 | 10:15 PM

%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8

തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ കേരളത്തിലെ വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ചട്ടങ്ങള്‍ പാലിക്കാതെയും സര്‍ക്കാരിന്റെ അനുമതി തേടാതെയുമാണ് വില്‍പനയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ് ഏഴിന് മിസോറാം ലോട്ടറിയുടെ ആദ്യ വില്‍പന പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച ചില പത്രങ്ങളില്‍ പരസ്യം വന്നിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലോട്ടറി നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതനുസരിച്ച് ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ വിപണനത്തിനായി ഒരുക്കിയ സംവിധാനങ്ങള്‍ വില്‍പന നടത്തുന്ന സംസ്ഥാനത്തെ അറിയിക്കേണ്ടതുണ്ട്. വില്‍ക്കുന്ന സ്ഥാപനം, നടത്തിപ്പുകാരന്റെ പേര്, ടിക്കറ്റ് അച്ചടിച്ച പ്രസ് തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കണം. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തേണ്ടതുമുണ്ട്. അതൊന്നും ചെയ്യാതെ പത്രപ്പരസ്യം നല്‍കിയത് നിയമവിരുദ്ധമാണ്.
ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നേരത്തെ സിക്കിം ലോട്ടറി സംസ്ഥാനത്തു നിരോധിച്ചിരുന്നു. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് മിസോറാം സര്‍ക്കാരും ചെയ്യുന്നത്. നിയമാനുസൃതം വില്‍പന നടത്തുകയാണെങ്കില്‍ ഇവിടെ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മിസോറാം ലോട്ടറി തട്ടിപ്പു കൂടിയാണ്. അവര്‍ പ്രഖ്യാപിച്ച സമ്മാനങ്ങളും അച്ചടിച്ചെലവും കമ്മിഷനും പരസ്യച്ചെലവും നികുതിയുമൊക്കെ കൂട്ടിനോക്കുമ്പോള്‍ വിറ്റുവരവിന്റെ 102 ശതമാനം വരുന്നുണ്ട്. ഇങ്ങനെ ലോട്ടറി നടത്താനാവില്ല. ഒന്നുകില്‍ നികുതി വെട്ടിക്കുകയോ അല്ലെങ്കില്‍ സമ്മാനം നല്‍കാതെ ജനങ്ങളെ കബളിപ്പിക്കുകയോ ചെയ്യേണ്ടി വരും.
നിയമം ലംഘിച്ച് ഈ ലോട്ടറി ആരാണ് സംസ്ഥാനത്തു വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി വില്‍ക്കുന്ന സംസ്ഥാന ലോട്ടറി വിതരണക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ചിലര്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിളിച്ച യോഗത്തിനു പോയിട്ടുണ്ട്. അതാരെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago