HOME
DETAILS

അബൂലൈസിന്റെ പിതാവില്‍ നിന്നും 50 ലക്ഷം വാങ്ങിയെന്ന ആരോപണത്തിനു മറുപടിയുമായി നജീബ് കാന്തപുരം

  
backup
November 28, 2018 | 12:09 PM

najeeb-kathapuram-replay-to-allegation

 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെ പോസെ ചുമത്തുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം വഴി 50 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ പിതാവ് എന്‍.പി.സി നാസറിന്റെതാണ് വെളിപ്പെടുത്തല്‍. കൊഫെ പോസെ ഒഴിവാക്കാന്‍ യു.ഡി.എഫ് ഭരണ കാലത്തു അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്കു അപേക്ഷ നല്‍കിയെങ്കിലും ഒഴിവാക്കിയില്ലെന്നും നാസര്‍ പറയുന്നു. 50 ലക്ഷം വാങ്ങിയവര്‍ ഇപ്പോഴും അതു തിരിച്ചു തന്നിട്ടില്ലെന്നും നാസര്‍ പറഞ്ഞു. ഞാന്‍ നേരിട്ടു കൊടുത്തിട്ടില്ല, ഏജന്റു വഴിയാണ് നല്‍കിയത്, നജീബ് കാന്തപുരം വഴി പണം ചന്ദ്രിക ഓഫീസിലാണ് നല്‍കിയതെന്നും അതു തിരിച്ചു തരാം എന്നു പറഞ്ഞിരുന്നുവെന്നും നാസര്‍ ന്യൂസ് 18 ചാനലിനോട് പറഞ്ഞു. കേസിലെ പ്രതികളായ കാരാട്ട് ഫൈസലും അഷ്‌റഫും രാഷട്രീയ സ്വാധീനം കൊണ്ട് കൊഫെ പോസെ ഒഴിവാക്കിയെന്നും നാസര്‍ ആരോപിച്ചു.

50 രൂപ കൈക്കൂലി ജീവിതത്തില്‍ ആരുടേയെങ്കിലും കൈകളില്‍ നിന്നും കൈപ്പറ്റിയതായി തെളിയിച്ചാല്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ സ്ഥാനവും ഞാനിപ്പോള്‍ വഹിക്കുന്ന ജില്ലാ പഞ്ചായത്തു മെമ്പര്‍ സ്ഥാനവും രാജിവച്ചു വീട്ടിലിരിക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു.
അബൂലൈസിന്റെ കൊഫെ പോസെ ഒഴിവാക്കാന്‍ ഇടതും എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും ആഭ്യന്തര വകുപ്പിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ ഒരു രക്ഷിതാവ് നല്‍കിയ കത്തു ആഭ്യന്തര വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു എം.എല്‍.എമാരുടെ മറുപടി. പി.ടി.എ റഹീമിന്റെ മകന്‍ സഊദിയില്‍ അറസ്റ്റു ചെയ്യപ്പെട്ടതാണ് വീണ്ടും ഹവാല കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പുറത്തു വരാന്‍ കാരണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹോര്‍മുസ് തുറക്കാം, യുദ്ധം അവസാനിപ്പിക്കാം...'പുതിയ പ്രപ്പോസല്‍ മുന്നോട്ട് വെച്ച് ഇറാന്‍- റിപ്പോര്‍ട്ട്

International
  •  a month ago
No Image

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

Kerala
  •  a month ago
No Image

ഇന്ധനപ്രതിസന്ധി 'പരിഭ്രാന്തി'; ആന്ധ്രാപ്രദേശില്‍ അടച്ചുപൂട്ടിയത് 400ലേറെ പമ്പുകള്‍, നടപടിയുമായി മുഖ്യമന്ത്രി

National
  •  a month ago
No Image

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

Kerala
  •  a month ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

Kerala
  •  a month ago
No Image

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

International
  •  a month ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 17 ആയി

Kerala
  •  a month ago
No Image

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം: യൂണിറ്റിന് 10 രൂപ നിരക്കില്‍ അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; കെഎസ്ഇബിക്ക് കൈത്താങ്ങ്

Kerala
  •  a month ago
No Image

എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍; പിടിവിട്ട് കുതിച്ച് ക്രൂഡ് ഓയില്‍ വില, ബാരലിന് 110 ഡോളറിലേക്ക്

International
  •  a month ago
No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  a month ago