HOME
DETAILS

പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളി നിയമനം:കൂടിക്കാഴ്ച കഴിഞ്ഞു രണ്ടു വര്‍ഷം പിന്നിട്ടു; നിയമന ഉത്തരവ് ഫയലില്‍ തന്നെ

  
backup
July 28, 2017 | 10:40 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7-3





ബോവിക്കാനം: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനുകളില്‍ നിയമനം കാത്തു നിരവധി തൊഴിലാളികള്‍. രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നിയമനത്തിനായുള്ള വിളിക്കായി ആയിരക്കണക്കിനു തൊഴിലാളികളാണു കാത്തിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റുകളിലേക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പേരാണു നിയമനം ലഭിക്കാതെ അനിശ്ചിതത്വത്തില്‍ കഴിയുന്നത്.
2015 ഓഗസ്റ്റിലാണു പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട്, പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലേക്കു തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ തൊഴിലാളികളുടെ കായിക ക്ഷമത, വൈദ്യപരിശോധന എന്നിവയും നടത്തിയിരുന്നു. നാല് എസ്റ്റേറ്റുകളിലായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 3500 ഓളം പേരാണു നിയമനം കാത്തുനില്‍ക്കുന്നത്. ഭരണം മാറിയതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തലപ്പത്തു നടന്ന അഴിച്ചുപണിയാണു നിയമനം നടത്തുന്നതില്‍ വന്ന പ്രതിസന്ധിക്കു കാരണമായതെന്നാണ് സൂചന.
അതിനു പുറമെ അന്നു നടന്ന കൂടിക്കാഴ്ചയുടെ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണവും നടന്നു വരികയാണ്.
അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയുടെ കാലാവധി അവസാനിക്കുക കൂടി ചെയ്താല്‍ നിയമനം കാത്തിരിക്കുന്ന ആയിരങ്ങളുടെ തൊഴില്‍ സാധ്യത ഇല്ലാതാവുമെന്ന ആശങ്ക ഉയരുകയാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു നിയമനം കാത്തു നില്‍ക്കുന്ന തൊഴിലാളികള്‍ സംസ്ഥാന സ ര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും അതിനും ഫലമുണ്ടായിട്ടില്ല.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  4 days ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  4 days ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  4 days ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  4 days ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  4 days ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  4 days ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  4 days ago