HOME
DETAILS

ഡിസംബര്‍ 6: എസ്.കെ.എസ്.എസ്.എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും

  
backup
November 28, 2018 | 6:39 PM

%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-6-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab

 

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ്പരിവാറും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്ന കേന്ദ്ര സര്‍ക്കാരും രാജ്യത്തെ അപകടത്തിലേക്കു നയിക്കുകയാണ്.
ഇതിനെതിരേ സമൂഹ മനഃസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ, ശാഖാ തലങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ ഭരണഘടനാ സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാല കാന്‍വാസില്‍ ഒപ്പുവയ്ക്കും. വൈകിട്ട് 'ബാബ്‌രി സ്മരണ' പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. രാത്രി ഏഴിന് ശാഖാതലങ്ങളില്‍ പ്രാര്‍ഥനാ സംഗമം നടക്കും.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഹബീബ് ഫൈസി കോട്ടോപ്പാടം, കുഞ്ഞാലന്‍കുട്ടി ഫൈസി, ഡോ. ജാബിര്‍ ഹുദവി, ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, വാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, ഒ.പി.എം അശ്‌റഫ്, സുഹൈല്‍ വാഫി കോട്ടയം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍ കൊല്ലം സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  a day ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  a day ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  a day ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  a day ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  a day ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  a day ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  a day ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  a day ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  a day ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  a day ago