HOME
DETAILS

ഖാലിദ സിയക്ക് മത്സരവിലക്ക്

  
backup
November 28 2018 | 18:11 PM

%e0%b4%96%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a6-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d

 

ധാക്ക: ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യമല്ലെന്നു ബംഗ്ലാദേശ് സര്‍ക്കാര്‍. അടുത്ത മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നാണ് അവരെ വിലക്കിയതെന്ന് ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബെ ആലം പറഞ്ഞു.
അഴിമതിക്കേസില്‍ പത്തു വര്‍ഷത്ത തടവാണ് ഖാലിദ സിയയ്‌ക്കെതിരേ വിധിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവിനു ശിക്ഷിക്കപ്പെട്ടവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന കീഴ്‌ക്കോടതി വിധി സുപ്രിംകോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഖാലിദ സിയയുടെ അനുയായികള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി.
ഈ വിധിയനുസരിച്ചു ഖാലിദ സിയക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യമല്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കോടതി വധിക്കെതിരേ ഖാലിദ സിയയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി.എന്‍.പി) രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ താല്‍പര്യത്തിന്റെ പ്രതിഫലനമാണ് കോടതി വിധിയിലൂടെ പുറത്തുവന്നതെന്ന് ബി.എന്‍.പി ജനറല്‍ സെക്രട്ടറി മിര്‍സ ഫക്‌റുല്‍ ഇസ്‌ലാം ആലംഗീര്‍ പറഞ്ഞു.
ജയിലിലായിരിക്കെ തന്നെ ധാക്കയിലെ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഖാലിദ സിയയെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ പദ്ധതി. പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരേ അവരെ മത്സരിപ്പിക്കാനും തീരുമാനിച്ചിരുന്നെന്ന് ബി.എന്‍.പി പറഞ്ഞിരുന്നു. 1990 മുതല്‍ ബംഗ്ലാദേശ് ഭരിക്കുന്നതു ഖാലിദ സിയയോ ശൈഖ് ഹസീനയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളാണ്. 2014ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഹസീന പ്രധാനമന്ത്രിയായത്. തെരഞ്ഞെടുപ്പ് പ്രതിപക്ഷമായ ബി.എന്‍.പി ബഹിഷ്‌കരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago