ഹോങ്കോങ്ങ്: ക്യാംപസില്‍ രാത്രി മുഴുവന്‍ പൊലിസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍; അമ്പെയ്ത് വിദ്യാര്‍ഥികള്‍, ജലപീരങ്കി കൊണ്ട് നേരിട്ട് പൊലിസ്
ഹോങ്കോങ്: ചൈനീസ് വിരുദ്ധ പ്രക്ഷോഭം ശക്തമായ ഹോങ്കോങ്ങിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ രാത്രി മുഴുവന്‍ ഏറ്റുമുട്ടലും സംഘര്‍ഷവും. പെട്രോള്‍ ബോംബുകളെറിഞ്ഞും അമ്പെയ്തുമാണ് വിദ്യാര്‍ഥികള്‍ പൊലിസിനെതിരെ ആക്രമണം നടത്തിയത്. ജലപീരങ്കി കൊണ്ടാണ് പൊലിസ് ഇവരെ നേരിട്ടത്.
പോളിടെക്‌നിറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് എല്ലാ വശത്തുകൂടിയും കടക്കാന്‍ പൊലിസ് ശ്രമം നടത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ ആക്രമണം തുടങ്ങിയത്. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് മുഴുവന്‍ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് നീക്കി.
പോളിടെക്‌നിക് സര്‍വകലാശാല ക്യാംപസ് കെട്ടിടത്തിന് മുകളില്‍ നിന്നാണ് പൊലിസിന് നേരെ സമരക്കാര്‍ അമ്പെയ്തത്. പ്രതിഷേധക്കാര്‍ പെട്രോള്‍ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ നിരവധി ഇടങ്ങളില്‍ ആകാശം മുട്ടെ തീപിടിത്തവുമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി.
This video went viral on China's internet. HK looks like a battlefield tonight. Rioters attacked armored police vehicle with petrol bombs, causing it to catch fire.But police still exercise restraint. Police should be permitted to fire live rounds in this case to counter rioters. pic.twitter.com/dD9Qxl1AUf
— Hu Xijin 胡锡进 (@HuXijin_GT) November 17, 2019
ആദ്യം സമാധാനപരമായ പ്രതിഷേധം നടത്തിയ ശേഷം പുല്‍ത്തകിടിയിലും സര്‍വകലാശാല ലൈബ്രറികളിലുമായി ഉറങ്ങിയവര്‍ക്ക് നേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബെറിയുകയും സമീപത്തെ മരങ്ങള്‍ കത്തിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."