ഉസ്മാന് ഒളിവില്‍ തന്നെ, അലന്റേയും താഹ ഫസലിന്റേയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും, യു.എ.പി.എ കേസില്‍ ഉറ്റുനോക്കി കേരളം
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ച കേസില്‍ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത അലന് ഷുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
വിവാദമായ കേസില്‍ സംസ്ഥാന സര്‍ക്കാരും പൊലിസും ഏറെ പഴിയാണ് കേട്ടത്. സര്‍ക്കാരിലെ ഘടകക്ഷിയായ സി.പി.ഐ സംഭവത്തില്‍ പൊലിസിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രംഗത്തുവന്നിരുന്നു. ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വീണ്ടും വിഷയത്തില്‍ സി.പി.എമ്മിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. അലന് ഷുഹൈബിന്റെ പിതാവിനെ കാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഏറെ ആകാംക്ഷയോടെയാണ് ഈ കേസിലെ വിധിയെ ജനം നോക്കി കാണുന്നത്.
ഈ മാസം 30 വരെയായിരുന്നു ഇവരുടെ റിമാന്‍ഡ് കാലാവധി. പ്രോസിക്യൂഷന് പൊലിസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവരെ വീണ്ടും റിമാന്‍ഡിലയച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഡയറി പരിശോധിച്ച ശേഷം ജാമ്യം പരിഗണിക്കുമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.
അതിനിടെ കേസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നാമന് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."