HOME
DETAILS

ഒരു ഗ്രാമത്തിന്റെ കൈമുറുക്ക്

  
backup
July 30 2017 | 00:07 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81

രണ്ടുവര്‍ഷം മുന്‍പാണ്...കേരളത്തിലെ കുടില്‍വ്യവസായങ്ങളെ കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര സര്‍വകലാശാലകളില്‍നിന്നുള്ള ഒരു ഉന്നത വിദ്യാഭ്യാസ സംഘം പാലക്കാട്ട് എത്തി. സംഘത്തിനു മുന്‍പില്‍ ഒരു ഗ്രാമീണ 'സര്‍പ്രൈസാ'ണ് പാലക്കാട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുറന്നുവച്ചത്. 

 

ഒരു ഗ്രാമം കൈകോര്‍ത്ത് വിജയിപ്പിച്ചെടുത്ത കൈചുറ്റുമുറുക്ക് വ്യവസായം പരിചയപ്പെടുത്താന്‍ സംഘത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിച്ചത് പാലക്കാട് ജില്ലയിലെ പുതുനഗരം പഞ്ചായത്തിലെ കരിപ്പോടുതറയിലാണ്. തെന്നിന്ത്യക്കാരുടെ സ്വന്തം മുറുക്ക് വിദേശിസംഘത്തിന് ശരിക്കും ക്ഷ പിടിച്ചു. എന്നാല്‍ അതിലേറെ അവരെ അതിശയിപ്പിച്ചത് ആ ഗ്രാമം സ്വന്തം കൈമിടുക്കില്‍ ചുട്ടെടുത്ത ആ അപൂര്‍വ വ്യവസായത്തിന്റെ വിജയഗാഥയാണ്.


മുറുക്ക് നിര്‍മാണത്തെ കുറിച്ച് കൃത്യമായി പഠിച്ചുപോയ സംഘം കരിപ്പോടുതറയിലെ കുടില്‍ വ്യവസായ വിപ്ലവത്തെ കുറിച്ച് വിവിധ ഭാഷാ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. കരിപ്പോട്ടെ സ്ത്രീ സംഘശക്തിയെ കുറിച്ച് വാഴ്ത്തിപ്പാടി. അതോടെ കരിപ്പോട് മുറുക്കിന്റെ പ്രശസ്തി കടലും അതിര്‍ത്തികളും കടന്നു.


കരിപ്പോട്ട് തയാറാക്കിയ മുറുക്ക് ഗള്‍ഫുനാടുകളിലേക്കും മറ്റു വിദേശ നാടുകളിലേക്കുമൊക്കെ കയറ്റിയയക്കാന്‍ തുടങ്ങി. അങ്ങനെ, മലയാളിയുടെ ഗൃഹാതുര 'ചായക്കടി'യിലൂടെ കരിപ്പോട് ലോകത്തിന്റെ ഭക്ഷ്യഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ്.

 


കറുമുറെ കടിക്കാന്‍ മുറുക്ക്


ദക്ഷിണേന്ത്യയില്‍ വറവുപലഹാരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അരിമുറുക്കിന്റെ സ്ഥാനം. നാട്ടിന്‍പുറങ്ങളില്‍ അരിമുറുക്കില്ലാത്ത ചായക്കടകളും പലഹാര വിപണികളും കാണുക അസാധ്യമാണ്.
പോയകാല ഉത്സവസ്മരണകളില്‍ മുറുക്കുകാഴ്ചകള്‍ ആരുടെയും മനസില്‍ മായാതെ കിടപ്പുണ്ടണ്ടാകും. വള്ളുവനാട്ടിലെ ഉത്സവക്കാഴ്ചകളില്‍ മുറുക്കുകള്‍ നിറച്ച ചാക്കുകളും പനയോലയില്‍ കോര്‍ത്തുകെട്ടിയ മുറുക്കുകളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നവരും നിത്യകാഴ്ചയായിരുന്നു. കറുമുറെ കടിക്കാന്‍ മലയാളിക്ക് മുറുക്ക് തന്നെ വേണമായിരുന്നു. ബര്‍ഗറും സാന്‍ഡ്‌വിച്ചുമെല്ലാം കീഴടക്കിയ പുതിയ ഭക്ഷണമെനുവില്‍ അരിമുറുക്കുകള്‍ കാണാകാഴ്ചയായിട്ടുണ്ടെന്നതു നേരുതന്നെയാണ്. എന്നാല്‍, പുതിയ ഫാസ്റ്റ്ഫുഡുകള്‍ക്കൊന്നും പകരാനാകാത്തൊരു പ്രത്യേക രസം മുറുക്കുകള്‍ നമ്മുടെ നാവുകളില്‍ അവശേഷിപ്പിക്കുന്നുണ്ട്.

 

 

മുറുക്കുഗ്രാമം


ഇന്നും അണഞ്ഞിട്ടില്ലാത്ത ഗ്രാമീണപൈതൃകങ്ങളുടെ കെടാവിളക്കുകള്‍ കത്തിനില്‍ക്കുന്ന വടക്കുകിഴക്കന്‍ പാലക്കാടന്‍ ഗ്രാമങ്ങളിലൊന്നാണ് കരിപ്പോടുതറ. ഇവിടത്തെ ഓരോ വീടുകളിലെയും പകലുകള്‍ പുലരുന്നത് മുറുക്ക് നിര്‍മാണത്തിനുള്ള മാവ് അരച്ചുകുഴച്ചുകൊണ്ടണ്ടാണ്.
തമിഴ്‌നാട്ടിലെ സേലത്തിനു സമീപം കാങ്കയം, കരൂര്‍ തുടങ്ങിയ ദേശങ്ങളില്‍നിന്നു നാലു തലമുറകള്‍ക്കു മുന്‍പ് കുടിയേറിയതാണ് ഈ ഗ്രാമവാസികള്‍. പാലക്കാട് കേരളവുമായി ചേര്‍ന്നതുമുതല്‍ മലയാളികളായി മാറിയിരുന്നെങ്കിലും വ്യാപാര ആവശ്യങ്ങള്‍ക്കും ചരക്ക് എടുക്കാനും ഇവര്‍ ഇന്നും ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയെ ആണ്. തലമുറകളായി അനുഷ്ഠിച്ചുപോരുന്ന ദിനചര്യയാണിന്ന് കരിപ്പോടുതറക്കാര്‍ക്ക് മുറുക്കുനിര്‍മാണം.
വിവാഹം കഴിഞ്ഞ് കരിപ്പോട് ഗ്രാമത്തില്‍നിന്ന് മറ്റിടങ്ങളിലേക്ക് താമസം മാറിപ്പോയവര്‍ ഇതേ തൊഴില്‍ തുടരുന്നതുകൊണ്ട് പാലക്കാട് ജില്ലയിലെ മറ്റു ഭാഗങ്ങളായ എടത്തനാട്ടുകര, മേലാമുറി എന്നിവിടങ്ങളിലേക്കും മുറുക്കുനിര്‍മാണം വ്യാപിച്ചു. എന്നാലും മുറുക്ക് ഉപജീവന മാര്‍ഗമാക്കിയ കേരളത്തിലെ ഏകഗ്രാമം എന്ന പദവി കരിപ്പോടുതറയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റു തൊഴിലുകളൊന്നും അറിയാത്ത ഗ്രാമവാസികള്‍ ഒരു ഉപാസന പോലെ തലമുറകളായി ആ പ്രയത്‌നം തുടരുകയാണ്.

 

ചേരുവകള്‍,തയാറാക്കുന്ന വിധം


ഇന്ന് പലയിടങ്ങളിലും മുറുക്ക് നിര്‍മാണം നടക്കുന്നുണ്ടെങ്കിലും കരിപ്പോട് മുറുക്കിന്റെ രുചി വേറെത്തന്നെയാണ്. കരിപ്പോടുകാരുടെ വേറിട്ട പാചകരീതി തന്നെ അതിനു കാരണം.
മുള്ളുപോലെ പ്രതലമുള്ള മുറുക്കിലെ പ്രധാന ചേരുവ കടലമാവും മൈദയും അരിപ്പൊടിയുമാണ്. ആദ്യകാലങ്ങളില്‍ രണ്ടുകിലോ പച്ചരിക്ക് മൂന്നുകിലോ പൂളമാവ് (കപ്പപ്പൊടി) ചേര്‍ത്ത് അരച്ചെടുത്തായിരുന്നു നിര്‍മാണം. എന്നാല്‍ പൊരികടല മാവും അരിയും ചേര്‍ത്ത് ഒരു തരവും, ഉഴുന്നുമാവും പച്ചരിയും ചേര്‍ത്തു മറ്റൊരു തരവും മുറുക്കുകള്‍ ഇപ്പോള്‍ ഉണ്ടണ്ടാക്കുന്നുണ്ട്. പച്ചവെള്ളത്തിലാണ് ഇവ അരച്ചെടുക്കുന്നത്. സ്വാദിനായി എല്ലാ മുറുക്ക് ഇനങ്ങളിലും എള്ളും ജീരകവും ചേര്‍ക്കുന്നു. വറുത്തെടുക്കുന്നതിന് കടലെണ്ണ മാത്രമാണ് ഉപയോഗിക്കുക. അരച്ച മാവ് കൈവിരലുകള്‍കൊണ്ടു പിരിച്ചു വട്ടത്തില്‍ കോയില്‍ പോലെ ഇടുന്നു. തുടര്‍ന്ന് ഇവ ഓരോന്നും തിളച്ച എണ്ണയിലിട്ട് ഒരു വടിയില്‍ കോര്‍ത്തെടുക്കുന്നതോടെ മുറുക്ക് തയാറാകുകയായി.
സ്ത്രീകളാണ് മുറുക്ക് ചുറ്റുന്ന പണിയില്‍ ഏര്‍പ്പെടുന്നത്. മുറുക്ക് നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ ചന്തയില്‍ പോയി വാങ്ങുന്നതും ഉണ്ടണ്ടാക്കിയ മുറുക്കുകള്‍ അടുക്കിവച്ചു ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും പുരുഷന്മാരാണ്. മുറുക്ക് നിര്‍മാണം നടക്കുന്ന വീടുകളില്‍ സഹായികളായി നാമമാത്ര കൂലിക്ക് അയല്‍പക്കത്തുനിന്ന് സ്ത്രീകള്‍ എത്തുന്നു. 200 രൂപയൊക്കെയാണ് ഇവര്‍ക്ക് ദിവസക്കൂലിയായി ലഭിക്കുന്നത്. പ്രതിദിനം 500 മുതല്‍ 1,000 വരെ എണ്ണം മുറുക്കുകളാണ് സാധാരണ വീടുകളില്‍ ഉണ്ടാക്കുക. ഒരു ദിവസം 1,500 എണ്ണം വരെ ഉണ്ടണ്ടാക്കി റെക്കോര്‍ഡിട്ടവരും ഗ്രാമത്തിലുണ്ട്.

 

 

ലാഭം തുച്ഛം


ആഴ്ചച്ചന്തകളിലും ഉത്സവപ്പറമ്പുകളിലുമാണ് ഗ്രാമീണര്‍ പ്രധാനമായും മുറുക്കുകള്‍ വിറ്റിരുന്നത്. ഈര്‍ക്കിളില്‍ കോര്‍ത്ത് വട്ടിയിലാക്കി തലച്ചുമടായി കൊണ്ടണ്ടുനടന്നായിരുന്നു വില്‍പന. പിന്നീട് കവറുകളിലാക്കി കടലാസുപെട്ടിയിലടച്ച് കടകളില്‍ വില്‍ക്കാനും തുടങ്ങി. ഇന്ന് കരിപ്പോടുതറയില്‍ കുടില്‍ വ്യവസായങ്ങള്‍ക്കു പുറമെ വ്യാവസായികാടിസ്ഥാനത്തില്‍ മുറുക്ക് നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും കൈകൊണ്ടു തന്നെയാണു മുറുക്കു നിര്‍മാണം. ഈ കമ്പനികളില്‍നിന്നാണ് വിദേശരാജ്യങ്ങളിലേക്ക് പാലക്കാടന്‍ മുറുക്ക് കയറ്റിയയക്കുന്നത്.
എണ്ണം ഒന്നിന് ഒരുരൂപ പത്തു പൈസയ്ക്കാണ് ഇവര്‍ മൊത്തവിപണിയില്‍ മുറുക്ക് വില്‍ക്കുന്നത്. അങ്ങനെ പത്തെണ്ണമടങ്ങിയ പാക്കറ്റിന് 11 രൂപ മാത്രമേ ഇവര്‍ക്ക് ലഭിക്കുന്നുള്ളൂ. ചന്തയില്‍ പോയി ഇതിനായുള്ള ചരക്കുകള്‍ വാങ്ങുന്നതുമുതല്‍ മുറുക്ക് നിര്‍മാണത്തിനായി എടുക്കുന്ന അധ്വാനം വരെ നോക്കിയാല്‍ മുറുക്ക് വാങ്ങുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമാണു ലാഭം ലഭിക്കുന്നതെന്ന് ഈ ഗ്രാമീണര്‍ സങ്കടത്തോടെ പറയും.

ഇന്നും അണഞ്ഞിട്ടില്ലാത്ത ഗ്രാമീണപൈതൃകങ്ങളുടെ കെടാവിളക്കുകള്‍ കത്തിനില്‍ക്കുന്ന വടക്കുകിഴക്കന്‍ പാലക്കാടന്‍ ഗ്രാമങ്ങളിലൊന്നാണ് കരിപ്പോടുതറ. ഇവിടത്തെ ഓരോ വീടുകളിലെയും പകലുകള്‍ പുലരുന്നത് മുറുക്ക് നിര്‍മാണത്തിനുള്ള മാവ് അരച്ചുകുഴച്ചുകൊണ്ടാണ്

 

 

ജി.എസ്.ടി കാലത്തെകുടില്‍വ്യവസായം


ഫാസ്റ്റ്ഫുഡ് സംസ്‌കാരം പടര്‍ന്നുപിടിച്ച കാലത്ത് ഈ കുടില്‍ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കരിപ്പോടുതറയിലെ മുറുക്ക് നിര്‍മാതാക്കളില്‍ ഒന്നായ 'അമ്പിളി ഫുഡ്‌സി'ന്റെ ഉടമ അനന്തകൃഷ്ണന്‍ പറയുന്നു.
ഗ്രാമത്തിലെ അഞ്ഞൂറോളം വരുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും മുറുക്കുകച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണ്. എന്നാല്‍, മുറുക്കുനിര്‍മാണത്തിനിടയില്‍ തൊഴിലുറപ്പ് ജോലികള്‍ക്കു പോയും ജീവിതം മെച്ചപ്പെടുത്തുന്നവരെ ഗ്രാമവാസികള്‍ക്കിടയില്‍ കാണാം. പുതിയ തലമുറയ്ക്ക് മുറുക്കുനിര്‍മാണത്തോട് വലിയ താല്‍പര്യമൊന്നുമില്ല. ഇതിനു പുറമെ, കൈചുറ്റു മുറുക്കുണ്ടണ്ടാക്കാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഒറ്റനികുതി നയവും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. ജി.എസ്.ടി പ്രകാരം മുറുക്കിന് 12 ശതമാനം നികുതിയുണ്ട്. ഈ തുക കൂടി ചേര്‍ത്ത് മുറുക്കിനു വിലയിട്ടാല്‍ നിലവിലുള്ള ആവശ്യക്കാരും മുറുക്ക് വാങ്ങുന്നത് ഉപേക്ഷിക്കുമെന്നാണ് ഇവര്‍ ഭയക്കുന്നത്.
ഒരുകാലത്ത് മലയാളിയുടെ വിരുന്നു പലഹാരങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു അരിമുറുക്ക്. കാലപ്രവാഹത്തില്‍ മലയാളിയുടെ ഭക്ഷണ മേശകളില്‍നിന്നെല്ലാം അരിമുറുക്ക് പിന്‍വാങ്ങുമ്പോള്‍ ഒരു ഗ്രാമത്തിന്റെ ഉപജീവന മാര്‍ഗം കൂടിയാണ് അവിടെ അടയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago