കുറുവാ ദ്വീപ് തുറന്നു;നിയന്ത്രണങ്ങളില്‍ ഇളവില്ല; പ്രവേശനം 950 പേര്‍ക്ക് മാത്രം
മാനന്തവാടി: വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ജില്ലയിലെ പ്രധാനാ വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. കാലവര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ 31നാണ് ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്. കേന്ദ്രം വീണ്ടും തുറന്നതോടെ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഒരു ഇളവും വരുത്തിയിട്ടില്ല. 950 ആളുകളെ മാത്രമാണ് ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്.
2017 ഡിസംമ്പര്‍ 16നാണ് വനം വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ദ്വീപ് തുറന്നത്. പാല്‍വെളിച്ചം, പാക്കം ഭാഗങ്ങളിലൂടെ ആകെ 400 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നായിരുന്നു ഉത്തരവ്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കൂടാതെ നിത്യേന നിരവധി സഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയും ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് തീരുമാനം കനത്ത തിരിച്ചടിയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ അനിശ്ചിതകാല സമരം, ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ നടക്കുകയും ഭരണകക്ഷിയിലെ ഘടക കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."