HOME
DETAILS

തലസ്ഥാനത്ത് ഹര്‍ത്താലില്‍ വ്യാപക അക്രമം; ജനം വലഞ്ഞു

  
backup
July 30 2017 | 18:07 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2

തിരുവനന്തപുരം : ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലസ്ഥാന ജില്ലയെ നിശ്ചലമാക്കി. രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനത്തെ ദുരിതത്തിലാക്കി.

ഹര്‍ത്താല്‍ വിവരമറിയാതെ മറ്റു ജില്ലകളില്‍ നിന്ന് രാവിലെ തലസ്ഥാനത്തെത്തിയവരും വലഞ്ഞു. ശനിയാഴ്ച പാലക്കാട് നടന്ന എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷക്കു ശേഷം ഇന്നലെ രാവിലെ തിരികെയെത്തിയ ഉദ്യോഗാര്‍ഥികള്‍ വീട്ടിലേക്ക് പോകാന്‍ വാഹനം ലഭിക്കാതെ വിഷമിച്ചു.
പൊലിസ് വാഹനങ്ങളാണ് ഇവര്‍ക്ക് തുണയായത്. ഇന്നലെ നടത്തുമെന്നറിയിച്ചിരുന്ന എം.എസ് സി നഴ്‌സിങ് പരീക്ഷക്കായും വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരും ദുരിതത്തിലായി.
ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയെങ്കിലും വോള്‍വോ ബസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വിസുകള്‍ നിറുത്തിവച്ചു. പേയാട് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണമുണ്ടായി. ലോക്കല്‍ കമ്മിറ്റിയംഗം അനൂപ് ബ്രാഞ്ച് സെക്രട്ടറി ജയന്‍ എന്നിവരെ അക്രമിച്ച് പരുക്കേല്‍പ്പിച്ചു.
പാങ്ങാപ്പാറ എ.കെ.ജി സ്മാരക മന്ദിരത്തിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ഇന്നലെ രാവിലെ അഞ്ചുമണിയോടുകൂടി ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയത്. മന്ദിരത്തില്‍ പ്ലാസ്റ്റിക്കില്‍ എഴുതിയിരുന്ന ബോര്‍ഡ് തകര്‍ന്നു. തുടര്‍ന്ന് ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കി.
കൊലപാതകം നടന്ന ശ്രീകാര്യം കൂടിയുള്‍പ്പെടുന്നതിനാല്‍ കഴക്കൂട്ടത്ത് ഇന്നലെ ഭീതിജനകമായിരുന്നു അന്തരീക്ഷം. സാധാരണ ഹര്‍ത്താലുകളുണ്ടാകുമ്പോള്‍ തുറക്കാറുള്ള പെട്ടിക്കടകള്‍ പോലും ഇന്നലെ തുറന്നില്ല.
ആശുപത്രി ,വിവാഹം, എയര്‍പോര്‍ട്ട് തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളൊഴിച്ച് മറ്റൊന്നും നിരത്തിലിറങ്ങിയില്ല.കണിയാപുരം കെ.എസ്.ആര്‍.സി ഡിപ്പോയില്‍ നിന്ന് രാവിലെ സര്‍വിസുകള്‍ തുടങ്ങിയെങ്കിലും ഒന്‍പത് മണിയോടെ പൂര്‍ണമായും നിര്‍ത്തിവച്ചു. ഉള്‍പ്രദേശങ്ങളിലെ ചില ഹോട്ടലുകള്‍ രാവിലെ തുറന്നെങ്കിലും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെത്തി അടപ്പിച്ചു.
അടിയന്തര സാഹചാര്യമുണ്ടായാല്‍ നേരിടാന്‍ ശനിയാഴ്ച രാത്രി തന്നെ കഴക്കൂട്ടത്തും പരിസരങ്ങളിലും വന്‍ പൊലിസ് സംഘത്തെ വിന്യസിച്ചിരുന്നു. സി.പി.എമ്മിന്റെ കഴക്കൂട്ടം ഏര്യാകമ്മിറ്റി ഓഫിസ് അടക്കമുള്ള മണ്ഡലത്തിലെ പാര്‍ട്ടി ഓഫിസുകള്‍ക്ക് പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴക്കൂട്ടത്തും മറ്റ് ഇടങ്ങളിലേയും ഓഡിറ്റോറിയങ്ങളില്‍ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ യാതൊരു തടസവും കൂടാതെ നടന്നു. പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു.കിളിമാനൂരില്‍ വ്യാപക അക്രമമുണ്ടായി. പൊതു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ദിവസമായതിനാല്‍ ഹര്‍ത്താല്‍ വിവരം അറിയാതെ രാവിലെ തന്നെ നിരവധി പേര്‍ മാര്‍ക്കറ്റിലെത്തി .
ഇവരെ ഹര്‍ത്താലനുകൂലികള്‍ വിരട്ടിയോടിച്ചു. ചെറുകിട കച്ചവടക്കാരുടെയും. മത്സ്യ വില്‍പ്പനക്കാരുടെയും സാധനങ്ങള്‍ വലിച്ചു വാരിയെറിഞ്ഞു. പൊലിസെത്തിയതോടെ ഹര്‍ത്താലനുകൂലികള്‍ പിന്‍വാങ്ങി.
സംസ്ഥാന പാതയിലൂടെ വന്ന സ്വകാര്യ യാത്രികരെ കിളിമാനൂര്‍ ജങ്ഷനില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. പൊലിസ് നോക്കി നിന്നുവെന്ന് ആക്ഷേപമുണ്ട്. കടകള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു.കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബസുകള്‍ ഓടിയില്ല .ടെമ്പോ,ടാക്‌സി,ഓട്ടോ,ലോറി സ്റ്റാന്റുകള്‍ വിജനമായിരുന്നു.
നെടുമങ്ങാടും അക്രമ സംഭവങ്ങളുണ്ടായി. സ്വകാര്യവാഹനങ്ങളെ വഴിയില്‍ തടഞ്ഞു. രാവിലെ ഏഴിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഏണിക്കരയില്‍ റോഡുപരോധസമരം നടത്തി. പഴകുറ്റി, വഴയില, ആനാട്, പനവൂര്‍, കല്ലിയോട്, അരുവിക്കര, പാലോട് എന്നീ സ്ഥലങ്ങളിലും റോഡുപരോധസമരം നടത്തി.
വെള്ളറടയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. കടകള്‍ അടഞ്ഞുകിടന്നു. തുറക്കാന്‍ ശ്രമിച്ച കടകളെ സമരാനുകൂലികള്‍ ബലമായി അടപ്പിച്ചു. വാഹനങ്ങള്‍ തടയുന്നതിനെച്ചൊല്ലി നേരിയ വാക്കേറ്റങ്ങളുണ്ടായെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടായില്ല.
ആറ്റിങ്ങലില്‍ ഹര്‍ത്താല്‍ പൊതുേവേ സമാധാനപരമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമേ നിരത്തിലുണ്ടായിരുന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  3 months ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  3 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago