HOME
DETAILS

ഉത്പാദന മേഖലക്ക് പ്രാമുഖ്യം നല്‍കി വെട്ടത്തൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍

  
backup
August 07, 2016 | 11:03 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%81%e0%b4%96


വെട്ടത്തൂര്‍:  ഉത്പാദന മേഖലക്കും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാമുഖ്യം നല്‍കി വെട്ടത്തൂര്‍ പഞ്ചായത്ത് വികസന  സെമിനാര്‍. നാലു കോടിയുടെ വികസന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 2016- 17 വര്‍ഷത്തേക്കുള്ള കരട്  പദ്ധതിക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. സെമിനാര്‍ തേലക്കാട് ഗ്രേസ് ഇംഗ്ലീഷ്  സ്‌കൂളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം, ജൈവകൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങള്‍ക്കും ടോയ്‌ലറ്റ് സൗകര്യം, പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഉന്നമനം, അങ്കണവാടി  നവീകരണം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഗ്രാമീണ  റോഡുകളുടെ വികസനം എന്നിവയാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
  പഞ്ചായത്ത്  പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുധാകരന്‍  മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ സമ്പൂര്‍ണ എപ്ലസ് വിജയികളേയും  ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി.വിനോദ്കുമാര്‍ പദ്ധതി അവലോകനവും വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എന്‍.അജിത പദ്ധതിയുടെ അവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  സി.പി.അബ്ദുള്ള, കരുവാത്ത് ചന്ദ്രിക, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ.റഫീഖ ബഷീര്‍,  പി.ഹരീഷ് ബാബു, മറ്റു ജനപ്രതിനിധികള്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട: നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയില്‍

Kerala
  •  2 days ago
No Image

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാവും; സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക്

National
  •  2 days ago
No Image

ടേക്ക് ഓഫിനിടെ യുഎസിൽ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം

International
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും

Kerala
  •  2 days ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  2 days ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  2 days ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  2 days ago