HOME
DETAILS
MAL
സ്ഥാപക നേതാവ് വിട്ടുപോയതോടെ യു.ഡി.എഫ് തകര്‍ന്നു: പിണറായി
backup
August 07 2016 | 23:08 PM
ചക്കരക്കല്‍: താന്‍മുന്‍പ് പറഞ്ഞത് പോലെത്തന്നെ യു.ഡിഎഫ് തകര്ന്നുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചക്കരക്കല്‍ ടൗണില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ സ്ഥാപകനേതാവ് തന്നെ വിട്ടുപോയി. മാണി പോയത് പോലെത്തന്നെ മറ്റു നേതാക്കളും യു.ഡി.എഫ് വിടും. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഉടന്‍ പൂര്‍ണ്ണമാവും. മാണി എന്‍.ഡി.എ പക്ഷത്തേക്കാണ് നീങ്ങുന്നതെങ്കില്‍ അവരും കുഴപ്പത്തില്പെടും.നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും ശ്രമം നടത്തുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ കെ ഭാസ്കരന് അധ്യക്ഷനായി.സി.പി മുരളി, കെ കുഞ്ഞികൃഷ്ണന്, പി.കെ ശബരിഷ്കുമാര്, പി ജയരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."