HOME
DETAILS
MAL
ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ കാണും
backup
November 27 2019 | 17:11 PM
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മരിച്ച ഫാത്തിമയുടെ ആത്മഹത്യ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ അന്വേഷണ സംഘത്തെ കാണും.
ഫാത്തിമയുടെ ലാപ്ടോപ്പ്, ടാബ് ലെറ്റ് എന്നിവ കൈമാറും. മുഖ്യമന്ത്രി, കമ്മീഷണര്‍ എന്നിവരെയും ബന്ധുക്കള്‍ കാണും. മരണത്തില്‍ ഐ.ഐ.ടിയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ശ്രമങ്ങളും കുടുംബം നടത്തുന്നുണ്ട്. മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുന്നതിന് ഹാജരാകണമെന്ന് കാണിച്ച് ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് ലത്തീഫും സഹോദരി ആയിഷയും ചെന്നൈയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."