വെനസ്വലയില്‍ വിജയം പ്രഖ്യാപിച്ച് മദുറോ
കരാക്കസ്: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വെനസ്വലന്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിച്ചെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ പ്രഖ്യാപനം. മദുറോയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഞായറാഴ്ചയാണ് വെനസ്വലയില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പായി പ്രതിപക്ഷനേതാവിനെ വെടിവച്ചു കൊന്നിരുന്നു. ജോസ് ഫെലിക്സ് പിനേഡ (39) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അനുയായികളായ മറ്റു രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു. സ്വവസതിയില്‍ വച്ചാണ് പിനേഡ കൊല്ലപ്പെട്ടത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 10 പേര് മരിച്ചു. പോളിങ് സ്റ്റേഷനുനേരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നു. സൈന്യവും പ്രക്ഷോഭകരും തമ്മില്‍ തെരഞ്ഞെടുപ്പിനിടെയാണ് രൂക്ഷമായി ഏറ്റുമുട്ടിയത്. പാര്‍ലമെന്റിനെ പിരിച്ചുവിടാനും ഭരണഘടന മാറ്റിയെഴുതാനും ലക്ഷ്യംവച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്്കരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപെട്ടതായി പ്രസിഡന്റ് മദുറോ ആരോപിച്ചിരുന്നു. മദുറോ സര്‍ക്കാരിനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ ഭീഷണിയുണ്ടായിരുന്നു.
മദുറോയുടെ നേതൃത്വത്തില്‍ നടക്കുന്നത് കൂട്ടക്കൊലയാണെന്നു പുതിയ പ്രതിപക്ഷ നേതാവ് ഹെന്റിക് കാപ്റൈല്സ് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രതിഷേധങ്ങളെ മദുറോ നിരോധിച്ചിട്ടുണ്ട്.
പ്രതിഷേധിക്കുന്നവരെ 10 വര്‍ഷം ജയിലിലടയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉത്തരവ്. 545 അംഗ അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."