HOME
DETAILS

നിയമപോരാട്ടം ശക്തമാക്കുമെന്ന് യൂത്ത് ലീഗ്

  
backup
December 04 2018 | 22:12 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

മലപ്പുറം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപോലെ കോടതിയില്‍ രക്ഷപ്പെടാല്‍ ജലീലിനോ മുഖ്യമന്ത്രിക്കോ സാധിക്കില്ല . നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളയാണ്.
ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്പളം മന്ത്രി ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം നടത്തേണ്ടതിന് പകരം ഇതു വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. അനധികൃത നിയമനമാണ് പ്രധാനപ്രശ്‌നം. യു.ഡി.എഫ് കാലത്ത് സഹകരണ ബാങ്കില്‍ നിന്നുള്ളയാളെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സഹകരണബാങ്ക് സര്‍ക്കാരിന് കീഴിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യബാങ്കാണെന്നതും മറക്കരുത്. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റംവരുത്തിയത് മന്ത്രിസഭ കാണേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി വാസ്തവ വിരുദ്ധമാണ്. യോഗ്യത സംബന്ധിച്ച യു.ഡി.എഫ് മന്ത്രിസഭയുടെ അംഗീകാരം മറ്റൊരു കാബിനറ്റിലൂടെ മറികടക്കാനാവുകയുള്ളു. ജലീല്‍ പറയുന്ന കള്ളങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിക്കുകയാണ്. ജലീലിനേക്കാള്‍ നിസാരമായ കുറ്റത്തിന് ഇ.പി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ തള്ളിപ്പറയാന്‍ ഭയക്കുന്നതെന്തെന്ന് വ്യക്തമാക്കണം.
ധാര്‍മികത ലവലേശമുണ്ടെങ്കില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണം. ആത്മാഭിമാനം ഉള്ളതിനാലാണ് അദീബ് രാജിവച്ചതെന്നാണ് പറയുന്നത്. കുടുംബത്തില്‍ അദീബിന് മാത്രമേ ആത്മാഭിമാനമുള്ളോയെന്ന് ജലീല്‍ വ്യക്തമാക്കണം. വികാരപ്രകടനങ്ങള്‍ നിയമസഭക്കകത്തല്ല വീട്ടിനകത്താണ് പ്രകടിപ്പിക്കേണ്ടത്. ലീഗ് ശത്രുപക്ഷത്ത് നിന്ന് വേട്ടയാടുന്നെന്ന് പറഞ്ഞ് ലീഗ് വിരുദ്ധതയുണ്ടാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

 


ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ല;
ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള മറുപടി പറയവേയാണ് ജലീലിന്റെ ബന്ധു നിയമനത്തെ മുഖ്യമന്ത്രി പൂര്‍ണമായി ന്യായീകരിച്ചത്. മന്ത്രി ജലീലിന്റെ ബന്ധു നിയമനം വിവാദമായതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ആളെ നിയമിക്കുന്നതിനു നിയമ തടസമില്ല. നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ല. കോര്‍പറേഷനിലെ നിയമനത്തിനു യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല. വ്യവസ്ഥപ്രകാരം നടത്തിയ നിയമനമാണ്. അതുമറച്ചുവച്ചു പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആദ്യം അഭിമുഖത്തില്‍ വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യത ഇല്ലായിരുന്നു. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീബ് മാതൃസ്ഥാപനത്തിലേക്കു മടങ്ങി. ജലീലിന്റെ ബന്ധുനിയമനത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ബന്ധു നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago