'യു.എന്നിന് വിലയില്ല; ഇനി സൈനിക നടപടി'
വാഷിങ്ടണ്‍: നിരന്തരം പ്രകോപനം നടത്തുന്ന ഉത്തര കൊറിയയെ നേരിടാന്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമതി ചേരേണ്ടതില്ലെന്നും സമിതിയുടെ പ്രമേയങ്ങള്‍ക്ക് വിലയില്ലാതായെന്നും യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ. അടിയന്തര രക്ഷാസമിതി ചേരുന്നതില്‍ കാര്യമില്ല. ദുര്‍ബലമായ ഇത്തരം നടപടികള്‍ ഉത്തര കൊറിയയുടെ പ്രകോപനത്തെ തടയാന്‍ മതിയാകില്ലെന്നും അവര്‍ പറഞ്ഞു.
പ്രകോപനം തുടരുന്ന ഉത്തര കൊറിയയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സൈനിക നടപടിക്ക് യു.എസ് ഒരുങ്ങുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.
വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്ന ഉത്തര കൊറിയയുടെ ഭീഷണിക്കെതിരേ സമ്മര്‍ദ്ദം ചെലുത്താന്‍ നിക്കി ഹാലെ ചൈനയോട് അഭ്യര്‍ഥിച്ചു. ഉത്തര കൊറിയയില്‍ നിന്ന് അമേരിക്കയുടെ അലാസ്‌ക്കയിലേക്ക് അയയ്ക്കുവാന്‍ കഴിയുന്ന ദീര്‍ഘ ദൂര മിസൈലുകള്‍ എങ്ങനെ പ്രതിരോധിക്കാന്‍ താഡ് പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായും നിക്കി ഹാലെ പറഞ്ഞു. താമസിയാതെ തന്നെ സൈനിക നടപടി വേണ്ടിവരുമെന്നാണ് നിക്കി ഹാലെയുടെ ട്വീറ്റിലുള്ള സൂചന.
കഴിഞ്ഞ ദിവസം അമേരിക്കയുടെ രണ്ട് ബോംബര്‍ വിമാനങ്ങള്‍ കൊറിയക്കു മുകളില്‍ 10 മണിക്കൂര്‍ നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നുവെന്നാണ് നിലവിലുള്ള സാഹചര്യം വ്യക്തമാക്കുന്നത്.
അമേരിക്കയെ പരിധിയിലാക്കുന്ന പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പരീക്ഷിച്ചതാണ് അമേരിക്കയെ ഭീതിയിലാക്കിയത്. മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയയും പെന്റഗണും സ്ഥിരീകരിച്ചിരുന്നു.
അമേരിക്ക ശക്തമായ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള നടപടികളാണ് ഇവര്‍ക്കതിരേ സ്വീകരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തമാണ്. ഐക്യരാഷ്ട്ര സഭയടക്കമുള്ള സംഘടനകളും നിരവധി രാജ്യങ്ങളും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരേ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നു വകവയ്ക്കാതെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു പോകുകയാണ്. അതിനിടെ, ഉ.കൊറിയ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തില്‍ പാകിസ്താനും ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."