HOME
DETAILS

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി

  
backup
August 01, 2017 | 2:28 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%97%e0%b4%be-%e0%b4%85%e0%b4%a6%e0%b4%be-6


കോഴിക്കോട്: മെഗാ അദാലത്തില്‍ പരിഗണിച്ച 70 പരാതികളില്‍ 27 എണ്ണം വനിതാ കമ്മിഷന്‍ തീര്‍പ്പാക്കി. 11 കേസുകളില്‍ പൊലിസിന്റെയും വിവിധ വകുപ്പുകളുടെയും റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ ആര്‍.ഡി.ഒ.യുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും 19 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താരയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു കമ്മിഷന്റെ മെഗാ അദാലത്ത്.
ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പരിഗണിച്ച കേസുകളില്‍ അധികവും. കുടുംബ പ്രശ്‌നം സംബന്ധിച്ച മൂന്നു കേസുകളില്‍ കക്ഷികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് തീരുമാനമായി. സ്വത്ത് സംബന്ധമായ രണ്ടു പരാതികളും പരിഗണനയ്ക്ക് വന്നു.
മരിച്ച മകന്റെ നിരാലംബയായ ഭാര്യക്കും മക്കള്‍ക്കും സ്വത്തില്‍ ഓഹരി നല്‍കാന്‍ തയാറാകാത്ത വയോധികയായ മാതാവിനെതിരേ ലഭിച്ച പരാതിയില്‍ മറ്റു മക്കളോട് കൂടിയാലോചിച്ച് സ്വത്ത് നല്‍കുന്ന കാര്യത്തില്‍ ധാരണയിലെത്തി അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. 65 സെന്റ് സ്ഥലത്തിന് ഉടമയാണ് എതിര്‍കക്ഷിയായ സ്ത്രീ. പരാതിക്കാരിയും മക്കളും വാടക വീട്ടിലാണ് താമസിക്കുന്നത്.
ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആറു കേസുകളില്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ പൊലിസില്‍ അറിയിച്ച് പ്രതികളെ വരുത്താന്‍ നടപടിയെടുക്കുമെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളില്‍ കോടതികളെ സമീപിച്ച ശേഷം വനിതാ കമ്മിഷനില്‍ വരുന്നതില്‍ കാര്യമില്ലെന്നും കോടതി നടപടികളിലേക്ക് നീങ്ങുന്നതിനു മുന്‍പ് കമ്മിഷന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതമെന്നും അവര്‍ വ്യക്തമാക്കി. സിറ്റിങ്ങില്‍ ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. എ. ജെമിനി, അഡ്വ. റീന സുകുമാരന്‍, വനിതാ സെല്‍ എസ്.ഐ എ.കെ ജമീല പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago