HOME
DETAILS

ബൈക്കിനെ മറികടന്നതിന്റെ പേരില്‍ മര്‍ദനം

  
backup
December 05 2018 | 02:12 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

കൊല്ലം: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. മറ്റൊരു ബൈക്കിനെ മറികടന്നതിന്റെ പേരിലാണ് ആക്രമണം.
കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലിസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവമം. മൂന്നാംകുറ്റിയില്‍ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന ഷിബു കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്.
രണ്ടുപേര്‍ സഞ്ചരിച്ച ഒരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായാണ് ഇവര്‍ ഷിബുവിനെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ചേര്‍ന്ന് ഷിബുവിനെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ഹെല്‍മറ്റുകൊണ്ട് മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.
സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമികള്‍ സ്ഥലത്തുനിന്ന് പോയ ശേഷം മാത്രമാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഏതാനും ദിവസം മുന്‍പ് കൊല്ലത്ത് യുവാവിനെ എട്ടംഗ സംഘം ആക്രമിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ

Kerala
  •  2 months ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ

Kerala
  •  2 months ago
No Image

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

National
  •  2 months ago
No Image

മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

National
  •  2 months ago
No Image

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍

Saudi-arabia
  •  2 months ago
No Image

സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

National
  •  2 months ago
No Image

ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uae
  •  2 months ago
No Image

ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ

Tech
  •  2 months ago
No Image

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  2 months ago