ചേളാരി ഐ.ഒ.സിയില്‍ സി.എ.ജി പരിശോധന നികുതി വെട്ടിപ്പ് കണ്ടെത്തി
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ സി.എ.ജി നടത്തിയ പരിശോധനയില്‍ പഞ്ചായത്തിലേക്കടക്കേണ്ടതായ നികുതിയില്‍ വെട്ടിപ്പ് കണ്ടെത്തി.
ആകെയുള്ള നിര്‍മാണ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 4289 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിട നികുതി പഞ്ചായത്തില്‍ അടക്കുന്നില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രവുമല്ല ആകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടിശിക അടക്കം 8,23,488രൂപ ഐ.ഒ.സി അടക്കേണ്ടതാണെന്നും വസ്തുക്കള്‍ പരിശോധിച്ച് വസ്തു നികുതി പുനര്‍നിര്‍ണയിച്ച് തുക ഈടാക്കി ഓഡിറ്റിനെ അറിയിക്കാനും നിര്‍ദേശം നല്‍കി.
ചേളാരി ഐ.ഒ.സിയുടെ പ്രവര്‍ത്തനം ജനസുരക്ഷക്ക് പ്രാധാന്യം നല്‍കാതെ ആണെന്ന് കാണിച്ച് ജനവാസ കേന്ദ്രത്തില്‍നിന്നും മാറ്റിസ്ഥാപിക്കണമെന് ആവശ്യപ്പെട്ട് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സവാദ് കള്ളിയില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച പ്രമേഹത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഒ.സി യുടെ രേഖകളും നിര്‍മാണപ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു.
അതിനിടെയാണ് ഐ.ഒ.സി യില്‍ സി.എ. ജി പരിശോധന നടത്തിയത്.
സി.എ.ജിയുടെ പരിശോധനയില്‍ നികുതി വെട്ടിപ്പുമായികണ്ടെത്തിയ വസ്തുവകകള്‍ക്ക് അംഗികാരം നല്‍കിയതാണോ എന്ന് പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സവാദ് കള്ളിയില്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."