പട്ടം പറത്തുന്നതിന് നൈലോണ്‍ നൂലുകളുടെ ഉപയോഗം വര്‍ധിക്കുന്നു
മട്ടാഞ്ചേരി: കോടതി ഉത്തരവ് ലംഘിച്ച് പട്ടംപറത്തുന്നതിന് കുപ്പിച്ചില്ലുകള്‍ അരച്ചു ചേര്‍ത്ത മാന്‍ജാ നൂലും ദൃഢതയേറിയ നൈലോണ്‍ നുലൂകളും ഉപയോഗിക്കുന്നത് കൂടുതലാകുന്നു. മറ്റു പട്ടങ്ങളുടെ നൂല്‍ അരിയുന്നതിനായാണ് ഇത്തരം നൂലുകള്‍ പട്ടംപറത്തുന്നതിനായി ഉപയോഗിക്കുന്നത്.
ഇത്തരം നൂലുകള്‍ കഴുത്തില്‍ കുടങ്ങി മരണങ്ങള്‍ വരെ നടന്നത് കണക്കിലെടുത്ത് സാമുഹ്യ പ്രവര്‍ത്തകനായ മുകേഷ്‌ജൈന്‍ കോടതിയെ സമീപിച്ച് ഇത്തരം അപകടരമായ നൂലുകള്‍ ഉപയോഗിച്ച് പട്ടം പറത്താന്‍ പാടില്ലെന്ന ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.
ഇന്നലെ ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുടുങ്ങി പരുക്കേറ്റിരുന്നു. വളരെ നേരിയ ഈ പ്ലാസ്റ്റിക്ക് നുല്‍ പൊട്ടിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കഴുത്തില്‍ കുരുങ്ങിയ നൂല്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈകളില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
ഇത്തരം നൂലുകളില്‍ കൂടുങ്ങി ആയിരകണക്കിന് പറവകളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പൈതൃക വിനോദ മെന്ന നിലയില്‍ സാധാരണ കോട്ടണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് തടസവുമില്ല.
എന്നാല്‍ നിയമം സംരക്ഷിക്കേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ അപകടകാരിയായ നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനോ, സ്‌നേഹപൂര്‍വം ഉപദേശിക്കുന്നതിനോ തയ്യാറാകുന്നില്ല. വരും ദിനങ്ങള്‍ പട്ടം പറപ്പിക്കലിന്റെ നാളുകളായതിനാല്‍ പൊലിസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സാമുഹ്യ പ്രവര്‍ത്തകര്‍ ആവശ്യപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."