HOME
DETAILS

സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് അക്രമിച്ച കേസ്; അന്വേഷണ സംഘത്തിന് നാഥനില്ല

  
backup
August 01 2017 | 20:08 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-3

 


കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടത്തുന്ന സംഘത്തിന് നാഥനില്ല. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്ല്യു ഡിവൈ.എസ്.പി വിപിന്‍ദാസിനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടും പകരക്കാരന്റെ നിയമനം നീളുകയാണ്. വിപിന്‍ദാസിനെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാലക്കാട് യൂനിറ്റിലേക്കാണ് (എസ്.ബി.സി.ഐ.ഡി) മാറ്റിയത്. സാധാരണമായ സ്ഥലംമാറ്റ പട്ടികയിലുള്‍പ്പെട്ടതാണ് വിപിന്‍ദാസിന്റേത്. അതേസമയം വിപിന്‍ദാസ് പോകുമ്പോഴുള്ള ഒഴിവിലേക്കു നിയമനം നടത്താതെ ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്ല്യുന്റെ വയനാട് ഡിവൈ.എസ്.പി കെ.കെ രാധാകൃഷ്ണന് ചുമതല നല്‍കിയിരിക്കുകയാണ്.
ബോംബേറ് കേസും വധശ്രമകേസും ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു ശേഷം വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ ഓഫിസും പരിസരവും പരിശോധിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണം ഇനി പകരക്കാരനായെത്തിയ ഡിവൈ.എസ്.പി.യുടെ ചുമതലയാണ്. അതേസമയം വയനാട് യൂനിറ്റിനു കീഴിലുള്ള കേസുകള്‍ക്കിടയില്‍ ബോംബേറ് കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടാം വാരമായിരുന്നു ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരന്‍ സ്മാരക മന്ദിരത്തിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞത്. തുടര്‍ന്ന് ലോക്കല്‍ പൊലിസിലെ നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതേസമയം സംഭവം നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

Kerala
  •  17 days ago
No Image

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

Kerala
  •  17 days ago
No Image

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

uae
  •  17 days ago
No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  17 days ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  17 days ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  17 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  17 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  17 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  17 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  17 days ago