സഹകരണ സൊസൈറ്റി തട്ടിപ്പ്: പ്രതി റിമാന്‍ഡില്‍
നാദാപുരം: കല്ലാച്ചിയിലെ വനിതാ സഹകരണ സൊസൈറ്റിയില്‍ നിന്ന് തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ ക്രൈം ബ്രാഞ്ചിനു മുന്പില് കീഴടങ്ങിയ മുന്‍ സെക്രട്ടറി കോടഞ്ചേരി മണ്ടോള്ളതില്‍ എന്‍.പി. വിപിന്‍ റിമാന്‍ഡില്‍.
നാദാപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഏഴു മാസത്തോളം ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ മൊയ്തീന് കുട്ടിയുടെ ഓഫിസില്‍ കീഴടങ്ങിയത്.
സി.പി.എം നിയന്ത്രണത്തിലുള്ള വനിതാ സൊസൈറ്റിയില്‍ 2017 സെപ്റ്റംബറിലാണ് തിരിമറി കണ്ടെത്തിയത്. സ്ഥിര നിക്ഷേപക്കാരുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചായിരുന്നു തിരിമറി നടത്തിയിരുന്നത്.
എടുക്കാത്ത വായ്പയുടെ പേരില്‍ സ്ഥിര നിക്ഷേപക്കാരിക്ക് നോട്ടിസ് ചെന്നതോടെയാണ് സംഭവം പിടിക്കപ്പെട്ടത്.
നാല്പത്തിനാല് ലക്ഷം രൂപ സൊസൈറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇയാള്‍ തിരിച്ചടച്ചു. ബാക്കി സംഖ്യ കിട്ടാതായതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്. സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."