HOME
DETAILS

പൗരത്വ ബില്‍: അസമിലും ത്രിപുരയിലും പട്ടാളമിറങ്ങി, പലയിടത്തും പ്രക്ഷോഭക്കാരും പട്ടാളവും ഏറ്റുമുട്ടി, അസമില്‍ ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി

  
backup
December 11 2019 | 16:12 PM

citizen-ship-clash-in-assam-tripura

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനത്തു. വന്‍ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. എന്നാല്‍, അസം, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ രാത്രി വൈകിയും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.
ദിബ്രുഗഢ് ജില്ലയില്‍ മാത്രം ക്വിക്ക് റെസ്‌പോണ്‍സ് ടീമായി 5,000 അധിക പൊലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അസം, ത്രിപുര എന്നിവിടങ്ങളിലേക്കായി നാലു ട്രൂപ്പ് പട്ടാളക്കാരെ അയച്ചിട്ടുണ്ട്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അസമിലെ പത്തു ജില്ലകളില്‍ 24 മണിക്കൂര്‍ നേരത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിട്ടുമുണ്ട്.

ഗുവാഹത്തി വിമാനത്താവളത്തിലെത്തിയ അസം മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥി സംഘടനകളുടെ കീഴില്‍ പ്രഖ്യാപിച്ച 11 മണിക്കൂര്‍ ബന്ദ് പൂര്‍ണമായിരുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നു സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചിട്ടുമുണ്ട്.
വിവിധയിടങ്ങളില്‍ പ്രക്ഷോഭക്കാരും പൊലിസും ഏറ്റുമുട്ടി. ഒട്ടേറെ പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രക്ഷോഭക്കാരെ പൊലിസ് വളഞ്ഞിട്ടുതല്ലിയതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയായിരുന്നു. ഇതോടെ പൊലിസ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ജനങ്ങള്‍ അഗ്നിക്കിരയാക്കി. റോഡുകള്‍ ഏറെനേരം ഉപരോധിച്ചു. തുടര്‍ന്നാണ് സൈന്യത്തെ ഇറക്കിയത്.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു ത്രിപുരയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു നിയന്ത്രണം. സംസ്ഥാനത്തു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊലിസിനും ബി.ജെ.പി കേന്ദ്രങ്ങള്‍ക്കും നേരെ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സമരങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ത്രിപുര സര്‍ക്കാരിന്റെ പ്രതികരണമെങ്കിലും പ്രക്ഷോഭം വ്യാപകമായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്.

അസമില്‍ കനത്ത പ്രക്ഷോഭങ്ങളെ തുടര്‍ന്നു നിരവധി ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും ചിലതു പുനഃക്രമീകരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 14 ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചതായി റെയില്‍വേ വ്യക്തമാക്കി. ചില സര്‍വിസുകള്‍ വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago