ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്കി
തിരുവനന്തപുരം: വനിതാ ഓഫിസര്‍മാരുടെ പരാതിയെ തുടര്‍ന്ന് പൊതുഭരണ വകുപ്പില്‍നിന്ന് ഒഴിവാക്കപ്പെട്ട ബിശ്വനാഥ് സിന്‍ഹ അവധിയില്‍.
മൂന്ന് മാസത്തെ അവധിക്കാണ് സിന്‍ഹ അപേക്ഷ നല്‍കിയത്. കീഴ്ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിശ്വനാഥ് സിന്‍ഹയെ പൊതുഭരണ വകുപ്പില്‍നിന്ന് അപ്രധാന വകുപ്പിലേക്ക് മാറ്റിയത്.
സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ചീഫ് സെക്രട്ടറിക്ക് പകരം, അവധി അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നേരിട്ട് അയക്കുകയായിരുന്നു എന്നാണ് വിവരം.
നാളെ മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. മേലുദ്യോഗസ്ഥരോട് ചില ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സിന്‍ഹയെ പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
രണ്ട് വനിതാ ഐ.എ.എസ് ട്രെയിനികളോടു മോശമായി പെരുമാറിയെന്നും അവരുടെ പരാതി മസൂറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടും നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്നും മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ട ഉദ്യോഗസ്ഥനായതിനാലാണ് നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
എന്നാല്‍ സിന്‍ഹയ്ക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് തന്റെ ഓഫിസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."