പഞ്ചായത്ത് കെട്ടിടം മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു; അധികൃതര്‍ക്ക് മൗനം
വെഞ്ഞാറമൂട്: പഞ്ചായത്താഫിസിന് മുന്പിലെ പഞ്ചായത്ത് വക കെട്ടിടം മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. നെല്ലനാട് പഞ്ചായത്താഫിസിന് മുന്നിലുള്ള പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ടാംനില നിറയെ പാഴ്വസ്തുക്കള് കൊണ്ട് നിറഞ്ഞ് മാലിന്യനിക്ഷേപകേന്ദ്രമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിന്നില്ലന്നാണ് പരാതി.
പഞ്ചായത്ത് കര്യാലയത്തില്‍ നിന്നും വിളിപ്പാടകലെ മാലിന്യക്കൂമ്പാരം മാസങ്ങളായി തുടരുമ്പോള്‍ നെല്ലനാട് പഞ്ചായത്തിനെ 'നല്ലനാട് ' പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ചന്തയും മറ്റ് മേഖകളിലും ശുചീകരണ പ്രവൃത്തികളില്‍ വ്യാപൃതരാണ് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിച്ച് ആര്‍ഭാടപൂര്‍വം ഉദ്ഘാടനവും മറ്റും നടത്തി വാര്‍ത്തകളില്‍ നിറയാന്‍ താല്‍പ്പര്യം കാണിച്ച പഞ്ചായത്തധികൃതര്‍ തൊട്ടുമുന്നിലെ മാലിന്യകേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്.
വര്‍ഷങ്ങളായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ഈ ഷോപ്പിംഗ് കോപ്ലക്സിന്റെ രണ്ടാം നിലയിലെ ഇടനാഴിയില്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇതിപ്പോള്‍ ദുര്ഗന്ധപൂരിതവമായിരിക്കുകയാണ്. ഈ കോപ്ലക്സിലെ മുറികള്‍ ലേലം ചെയ്തശേഷം പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞ് നോക്കാറില്ലെന്ന പരാതി ശരിവയ്ക്കുന്നതാണ് ഇവിടത്തെ മാലിന്യക്കൂമ്പാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."