HOME
DETAILS

ജാമിയ മില്ലിയയിലേക്ക് പൊലിസ് വെടിവെപ്പ്; സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പൊലിസ് ആസൂത്രിത നീക്കം നടത്തുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

  
backup
December 15, 2019 | 11:48 AM

3-buses-set-on-fire-in-delhis-jamia-nagar

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധം നടക്കുന്ന ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം. സര്‍വകലാശാലയിലേക്ക് ഡല്‍ഹി പൊലിസ് വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പൊലിസ് നീക്കം നടത്തുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാല പരിസരത്ത് വച്ച് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസിന് തീവക്കാനായി പൊലിസ് ശ്രമം നടത്തുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ഇവിടെ പ്രക്ഷോഭം രൂക്ഷമായത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ബസുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. സര്‍വകലാശാലക്ക് പുറത്ത് നടത്തിവന്നിരുന്ന സമരമാണ് സംഘര്‍ഷഭരികമായത്. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ ഇന്ന് ജന്ദര്‍മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. വൈകീട്ടോടെ മാര്‍ച്ച് ആരംഭിക്കാനിരിക്കേ പൊലിസെത്തി ഇവരെ തടയുകയായിരുന്നു. ഈ നീക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.

പൊലിസും സമരക്കാരും തമ്മില്‍ വാഗ്വാദമുണ്ടായതിന് പിന്നാലെ പൊലിസ് ടിയര്‍ ഗാസ് ഷെല്ലുകളും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചു. അല്‍പ നേരത്തെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം പൊലിസ് പിന്‍തിരിഞ്ഞതോടെ പ്രതിഷേധക്കാര്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ നാലോളം ബസുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. തീയണക്കാനെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്കും തീവച്ചു. സംഭവത്തില്‍ രണ്ട് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സൂര്യവിഹാര്‍, ഫ്രണ്ട്‌സ് കോളനി എ്ന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. സ്ഥലത്ത് ഇപ്പോഴും അക്രമം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ഥികളുടെ പ്രക്ഷോഭം പരാജയപ്പെടുത്താനായി ജനവരി അഞ്ച് വരെ അധികൃതര്‍ സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കവച്ചുവച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. അതേസമയം പ്രതിഷേധത്തിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

 

Read more at: അവധി കൊടുത്തിട്ടും പിരിയാതെ ജാമിഅ വിദ്യാര്‍ഥികള്‍; സമരത്തില്‍ പങ്കെടുത്ത് നാട്ടുകാരും, കൂടെ എം.എല്‍.എയും 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  a day ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  a day ago
No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  a day ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  a day ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  a day ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  a day ago